1470-490

കാലിക്കറ്റ് സർവ്വകലാശാല ബി എഡ് സെന്ററുകളുടെ അംഗീ കാരം നഷ്ടപ്പെട്ടതിൽ സമഗ്ര അന്വേഷണം വേണമെന്ന്- ഡോ.പി റഷീദ് അഹമ്മദ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ സമഗ്ര അന്വേഷണം വേണമെന്ന് സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു. 2021 ഒക്ടോബറിൽ എൻ. സി ടി ഇ അംഗീകാരം നഷ്ടപ്പെട്ടെങ്കിലും പുന:സ്ഥാപിക്കാൻ സർവ്വകലാശാല തയ്യാറായിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് മെമ്പർ ഡോ.പി റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്ത് നൽകി. സ്വാശ്രയ ബി എഡ് കോളേജ് ലോബിയുമായി കൂട്ടു ചേർന്ന് സർവ്വകലാശാല ബി എഡ് സെന്ററുകളെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ പതിനൊന്ന് ബി എഡ് കേന്ദ്രങ്ങളെ മാറ്റിനിർത്തി കഴിഞ്ഞ ദിവസം ബി എഡിന് അപേക്ഷ ക്ഷണിച്ചിരുന്നു. പഠനാവസരങ്ങൾ വളരെ കുറഞ്ഞ മലബാറിലെ 550 ബി എഡ് സീറ്റുകൾ നഷ്ടപ്പെടുത്തിയത് വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രുരതയും മാപ്പർഹിക്കാത്ത തെറ്റുമാണ്. സർവ്വകലാശാലയ്ക്ക് തന്നെ സംഭവം അപമാനകരമാണ്.അടുത്ത 11- ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ബി എഡ് സെന്ററുക ളുടെ അംഗീകാരം നഷ്ടമായ കാര്യം വിശദമായി ചർച്ച ചെയ്യണം. സർവ്വകലാശാല ബി എ ഡ് സെന്ററുകളെ കൂടി ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്നും സിൻഡിക്കേറ്റ് മെമ്പർ കത്തിലൂടെ ആവശ്യപ്പെട്ടു.

Comments are closed.