1470-490

വേലിതന്നെ വിള തിന്നുന്നു, ചാലക്കുടി KSRTC ഉദ്യോഗസ്ഥർ തന്നെ KSRTC യുടെ മരണമണി മുഴക്കുന്നു!

ഇന്നലെ ചാലക്കുടിയാകെ ലോകം അറിഞ്ഞ ദിനം ആയിരുന്നു , വെള്ളപൊക്കത്തിന്റെ പേരിൽ ചാലക്കുടി മേഖലയാകെ ഞെട്ടി വിറങ്ങലിച്ച് നിൽക്കുകയായിരുന്നു , പറമ്പിക്കുളം, അപ്പർ ഷോളയാർ , എന്നീ ഡാമുകൾ തമിഴ് നാടിന്റതാണ് , ഇവിടെ നിന്നും വെള്ളം തുറന്നു വിട്ടതിനാൽ ഈ ജലം ഒഴുകിയെത്തുന്നത് , കേരള ഷോളയാർ ഡാമിലേയ്ക്കാണ് , ഇവിടെ നിന്നും പൊരിങ്ങൽകുത്ത് ഡാമിലേയ്ക്ക് , ഈ ഡാമുകളെല്ലാം തുറന്ന് വിട്ടതിനാലാണ് , ചാലക്കുടി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയത് , ഈ സമയങ്ങളിലെല്ലാം മലയോര പ്രദേശങ്ങളിൽ ജോലി നോക്കിയിരുന്ന ഫോറസ്റ്റ്, പോലീസ്, കെ.എസ്.ഇ.ബി, ഹെൽത്ത്, എന്നീ മേഖലയിൽ പണിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും, കൂടാതെ ഈ പ്രദേശങ്ങളിൽ അധിവസിക്കുന്ന പ്രദേശവാസികളും , ആദിവാസികളും, ആശ്രയിക്കുന്ന ഏക ബസ്സാണ് KSRTC, മറ്റൊന്ന് KSEB യുടെ നിയന്ത്രണ മേഖലയായ ഷോളയാർ പവ്വർ ഹൗസിലേക്ക് കടന്ന് ചെല്ലുന്നതിനുള്ള ഏക അനുമതിയുള്ളതും KSRTC ക്കാണ് , ഈ ബസ്സാണ് 8.10 ന് പുറപ്പെടുന്നത് , ഇതിലാണ് , ജോലിക്കാരും , മറ്റു പ്രദേശവാസികളും , സഞ്ചരിക്കുന്നത് , ആദിവാസി കുടുംബങ്ങൾക്ക് , പത്തടിപ്പാലത്തിന് താഴെ നിന്നും മീൻ പിടിച്ച് മലക്കപ്പാറ സൊസൈറ്റിയിൽ കൊണ്ട് വിൽക്കുന്നതിന് ഏക ആശ്രയമായ ബസ്സു കൂടിയാണ് ഇത് ! ഈ ബസ്സ് ഇല്ലാത്തതിനാൽ മീൻ ചീഞ്ഞ് പോകുന്ന സ്ഥിതിയാണ് , പാവപ്പെട്ട ആദിവാസികൾ ജീവിതം കഴിയുന്നത് ഇതിൽ നിന്നാണ് , രാവിലെ 8.10 മണിയ്ക്ക് പുറപ്പെടുന്ന വണ്ടി വിടാതിരിക്കുന്നതിനുള്ള കാരണം, പ്രൈവറ്റ് മേഖലയിലെ ബസ്സ് മുതലാളിമാരെ സന്തോഷിപ്പിക്കുവാനും , ഇവരുടെ കയ്യിൽ നിന്നും രാത്രികാലങ്ങളിലെ കുടിവെള്ളവും , കൈ നിറയെ കിട്ടുന്ന പാരിതോഷികങ്ങൾ എന്നിവയ്ക്കു വേണ്ടിയാണ് എന്നാണ് പറയപ്പെടുന്നത് ! മലക്കപ്പാറ ബസ്സ് യാതൊരു കാരണവശാലും മുടക്കാൻ പാടില്ല എന്നാണ് KSRTC എം.ഡിയുടെ തീരുമാനം, ഇതിനെ മറി കടന്നാണ് ചാലക്കുടി ഡിപ്പോ ഉദ്യോഗസ്ഥർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് , ഇതിനെതിരെ അതിരപ്പിള്ളി INTUC പ്രവർത്തകരും , യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും , യാത്രക്കാരും, പ്രദേശവാസിളും ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കയാണ് , INTUC, യൂത്ത് കോൺഗ്രസ്, പ്രവർത്തകർ ബസ്സ് സ്റ്റേഷനിൽ വിളിച്ചു ചോദിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്റർ തൃപ്തികരമല്ലാത്ത മറുപടിയാണ് പറഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത് , KSRTC യുടെ മരണ മണി മുഴക്കുന്ന ചാലക്കുടി KSRTC ഉദ്യോഗസ്ഥർക്കെതിരെ വേണ്ട നിയമ നടപടികൾ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ കൈക്കൊള്ളണമെന്നാണ് , INTUC വെറ്റിലപ്പാറ പ്രവർത്തകരും , യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും , മലയോരനിവാസികളും, ആദിവാസികളും , ഒന്നടങ്കം പറയപ്പെടുന്നത് !

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206