1470-490

വ്യാസം കൂടിയ കൾവർട്ട് നിർമ്മിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു

ചാലക്കുടി മാള പൊതുമരാമത്ത് റോഡിൽ എസ് എച്ച് കോളേജിന് സമീപം നിലവിലെ കൾവാർട്ടിനേക്കാൾ വ്യാസം കൂടിയ കൾവർട്ട്നിർമ്മിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ചാലക്കുടി നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും വലിയ അളവിൽ ജലം ഒഴുക്കിക്കളയാൻ ഇത് സഹായകരമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷന് സമീപം ഡി ആർ എൽ വഴിയിൽ താമസിക്കുന്ന ഒൻപതോളം കുടുംബങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനപ്രതിനിധികൾ പ്രദേശം സന്ദർശിക്കുകയായിരുന്നു. നഗരസഭ ചെയർമാൻ എബി ജോർജ്ജ് , വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, മുൻ ചെയർമാൻ വി ഒ പൈലപ്പൻ , കൗണ്സിലർമാരായ ഷിബു വാലപ്പൻ , സുധ ഭാസ്‌ക്കരൻ , മുൻ കൗൺസിലർ ഭാസ്‌ക്കരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206