1470-490

മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ യോഗം ചേർന്നു

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചാലക്കുടി ഗവണ്മെന്റ് റസ്റ്റ് ഹൗസ്സിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ യോഗം ചേർന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം, വെളിച്ചം , ഭക്ഷണം എന്നിവ ഉറപ്പു വരുത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാനും റവന്യൂ , പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണം ക്യാമ്പുകളിൽ ഉണ്ടാകണമെന്നും യോഗം നിർദേശം നൽകി. രാത്രിയിൽ വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥങ്ങളിലേയ്ക്ക് മാറ്റി താമസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും വിലയിരുത്തി .
എം എൽ എ സനീഷ് കുമാർ ജോസഫ് , നഗരസഭ ചെയർമാൻ എബി ജോർജ്ജ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, മുൻ ചെയർമാൻ വി ഒ പൈലപ്പൻ ആർ ഡി ഒ എച്ച് ഹരീഷ് , ഡെപ്യൂട്ടി കളക്ടർ ഐ പാർവതി ദേവി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.