1470-490

തീരത്ത് മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണം കൗതുകമുണർത്തി

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി തീരദേശ വാസികൾക്ക് റോഡ് സുരക്ഷാ സന്ദേശം നൽകുന്നു

പരപ്പനങ്ങാടി: അപ്രതീക്ഷിതമായി കാക്കിധാരികളെത്തിയപ്പോൾ തീരദേശവാസികൾ ആദ്യമൊന്നമ്പരന്നു. അടുക്കാനൊന്നറച്ചുവെങ്കിലും സൗഹൃദ ഭാവത്തിലെത്തിയ ഉദ്യോഗസ്ഥരുടെ ആഗമനോദ്ദേശം മനസ്സിലാക്കിയപ്പോൾ എല്ലാവർക്കും സന്തോഷം. വാഹനാപകട ബോധവൽക്കരണത്തിനെത്തിയ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായിരുന്നുവത്.
അപകടരഹിത മലപ്പുറം എന്ന സന്ദേശവുമായി റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തും സ്നേഹസംഭാഷണങ്ങളിലൂടെയും സംഘടിപ്പിച്ച ബോധവൽക്കരണം പ്രദേശവാസികൾക്ക് നവ്യാനുഭവവും പുത്തനറിവുകളും പകരുന്നതായിരുന്നു. സ്നേഹവും ധൈര്യവും ആത്മവിശ്വാസവും പകർന്ന് നൽകി ജാഗ്രതയുടെയും നിയമപാലനത്തിന്റെയും സുരക്ഷയുടെയും നന്മ നിറഞ്ഞ പാഠങ്ങൾ പഠിപ്പിച്ച ബോധവൽക്കരണ പരിപാടികൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സംശയനിവാരണങ്ങൾക്ക് അവസരം ഒരുക്കിയത് ആളുകളിൽ ആവേശമുണർത്തി.
തിരൂരങ്ങാടി
ജോയിൻ്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എ എം വി ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, ടി മുസ്തജാബ്, ഡ്രൈവർ മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി വള്ളിക്കുന്ന് മേഖലകേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തിയത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറ പ്രവർത്തനക്ഷമമാകുന്നതോടെ അശ്രദ്ധ പരമായിട്ടുള്ള ഡ്രൈവിങ്ങിന് കനത്ത പിഴ നൽകേണ്ടിവരും അതിനു മുന്നോടിയായാണ് ഇത്തരത്തിലുള്ള ബോധവൽക്കരണം നൽകാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206