1470-490

കുട്ടിക്കൊരു വീട് സംഘാടകസമിതി രൂപീകരിച്ചു

കെ എസ് ടി എ ബാലുശ്ശേരി ഉപജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ സംഘാടകസമിതി രൂപീകരണയോഗം കുന്നക്കൊടി നവതാര വായനശാലയിൽ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. എരമംഗലം എ യു പി സ്കൂളിൽ പഠിക്കുന്ന കുട്ടിക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്.കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി ദേവാനന്ദൻ, വാർഡ് മെമ്പർ മിനി, ഷാജി, സജീവ്, സുരേഷ്, മോഹനൻ, വി പി രാജലക്ഷ്മി എന്നിവർ സംസാരിച്ചു. കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് എം എം ഗണേശൻ അധ്യക്ഷതവഹിച്ചു. സബ്ജില്ലാ സെക്രട്ടറി പി എം സോമൻ സ്വാഗതവും ബാബു ഇ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
രൂപലേഖ കൊമ്പിലാട് (ചെയർപേഴ്സൺ )
ടി ദേവാനന്ദൻ( ജനറൽ കൺവീനർ )
പിഎം സോമൻ ( ട്രഷറർ )

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098