1470-490

കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിനെ എസ് ഡി പി ഐ പ്രവർത്തകൻ രക്ഷപ്പെടുത്തി. രക്ഷകനായി ബ്രാഞ്ച് സെക്രെട്ടറി നൗഷീക്

തിരൂരങ്ങാടി : നിറഞ്ഞു നിൽക്കുന്ന കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിനെ, യുവാവിന്റെ അവസരോചിതമായ ഇടപെടലുകൊണ്ടു രക്ഷപ്പെടുത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി വൈലശ്ശേരി നൗഷീക് ആണ് അപകടം നോക്കി നിൽക്കാതെ കിണറ്റിലേക്ക് എടുത്തു ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. തിരൂരങ്ങാടി താഴെചിന സ്വദേശി പാമ്പൻങ്ങാടൻ നാസറിന്റെ 10 മാസം പ്രായമായ മകൾ നെഹ്റ മറിയം ആണ് അപകടത്തിൽ പെട്ടത്.ഉടനെ അടുത്തുള്ള എം കെ എഛ് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098