1470-490

കനലണയാതെ

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം : മാധ്യമ പ്രവർത്തകനും സിറാജ് തിരുവനന്തപുരം യുണിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ട് രാമൻ കാറിടിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. 2019 ആഗസ്റ്റ് 3ന് രാത്രി 1 :30 നാണു തിരുവനന്തപുരം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ച് റോഡരികിൽ ബൈക്ക് നിറുത്തി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട അന്നത്തെ സർവേ ഡയറക്ടർ ശ്രീ റാം വെങ്കിട്ട് രാമൻ അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്തിയത് മരിക്കുമ്പോൾ 37 വയസ്സായിരുന്നു ബഷീറിന്റെ പ്രായം. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ സ്നേഹത്തോടെ കെ എം ബി എന്ന് വിളിച്ചിരുന്ന ഈ യുവാവ് സൗമ്യനും വലിയ ജനകീയനുമായ പത്രപ്രവർത്തകനുമായിരുന്നു. ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ആരും കാണുമായിരുന്നില്ല. ഇടപഴകിയവർക്കൊക്കെ നല്ല അനുഭവങ്ങൾ ബാക്കി വെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ബഷീർ. പഠിക്കുമ്പോൾ സിറാജിന്റെ നാടായ ഇരിങ്ങാവൂർ ലേഖകനായിരുന്നു. പിന്നീട് തിരൂർ താലൂക്ക് ലേഖകനായി. 2 വർഷത്തിന് ശേഷം മലപ്പുറം ബ്യുറോയിൽ എത്തി. പിന്നീട് പ്രമോഷനോടെ തിരുവനന്തപുരത്തും. കുറഞ്ഞ കാലത്തിനുള്ളിൽ ബ്യുറോ ചീഫും യുണിറ്റ് ചീഫുമായി ബഷീർ വളർന്നു. സാധാരണക്കാരുടെ ദുരിതങ്ങൾ വാർത്തയാക്കിയാണ് ബഷീറിലെ പത്രപ്രവർത്തകൻ സംതൃപ്‌തി കണ്ടെത്തിയിരുന്നത്. എല്ലാം തികഞ്ഞ പത്രപ്രവർത്തകനായി മാറിയ ബഷീർ കൊല്ലത്തെ പത്രവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് തീവണ്ടിയിൽ തിരുവന്തപുരത്ത് എത്തി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടവും മരണവും. കേരളീയ പൊതുസമൂഹത്തിന്റെയും മാധ്യമ സമൂഹത്തിന്റെയും നീറ്റലും നോവുമായി ആ അകാല വേർപാട് ഇന്നും വേദനിപ്പിക്കുന്ന ഓർമയാണ്.

തുടക്കം മുതൽ തന്നെ ഈ കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടന്നിരുന്നു. അപകടസ്ഥലത്ത് ആദ്യമായി എത്തിയ മ്യുസിയം എസ് ഐ ജയപ്രകാശ് അർദ്ധരാത്രിയിൽ അവിടെ കൂടിയവരോടൊക്കെ ഈ കേസിൽ കൃത്യമായി സാക്ഷി പറയണമെന്നും അങ്ങനെ ചെയ്‌താൽ നിങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാവുമെന്നും ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ ശ്രീ റാം വെങ്കിട്ടരാമന്റെ ഐ എ എസ് ത്രിരച്ചറിയാൽ കാർഡ് കണ്ടതോടെ അദ്ദേഹം പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. അവിടെ കൂടിയവരോടെല്ലാം പെട്ടന്ന് പിരിഞ്ഞു പോകാനാണ് ആവശ്യപ്പെട്ടത്.ശ്രീ റാമിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്‌തു.ശ്രീ റാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താനോ അയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാനോ ഒന്നിനും പോലീസ് തയ്യാറായില്ല. സ്വകാര്യ ആശുപത്രിയിൽ പഞ്ചനക്ഷത്ര ചികിത്സ നൽകാൻ അവസരമൊരുക്കുകയായിരുന്നു അവർ. കേസിൽ നിർണ്ണായകമായിരുന്ന രക്ത പരിശോധന മുടങ്ങിയത് മുതൽ തുടങ്ങുന്നു അട്ടിമറി. ഈ കേസ് വാഹനാപകടം മാത്രമാക്കി ഒതുക്കി തീർക്കാനുള്ള പോലീസിന്റ ഭാഗത്ത് നിന്ന് അന്ന് മുതൽ നടന്ന് കൊണ്ടിരുന്നത്. കേസ് നേരം വൈകിക്കാനുള്ള ഗൂഢാലോചനകൾ ഇപ്പോഴും തുടരുന്നു.നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും ഇയാൾ നേരിട്ട് ഹാജരായിരുന്നില്ല. അപകടസമയത്ത് വണ്ടി ഓടിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ ആണെന്ന് പറഞ്ഞ് രക്ഷപെടാനുള്ള ശ്രമം അവർ തന്നെ പൊളിക്കുകയായിരുന്നു. പോലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ ഈ കേസ് തേച്ച് മാച്ച് കളയാൻ ഐ എ എസ് ലോബി തന്നെ ശക്തമായി ഇറങ്ങി കളിച്ചുവെന്ന് സാരം . ഒരു വർഷം മാത്രമാണ്. ശ്രീ റാം വെങ്കിട്ടരാമൻ സസ്‌പെൻഷനിൽ കഴിഞ്ഞത്. വീണ്ടും നീട്ടമായിരുന്ന സസ്‌പെൻഷൻ ഉന്നതങ്ങളിലെ ഇടപെടൽ കാരണം ഇല്ലാതാവുകയായിരുന്നു. കൊലക്കേസിലെ പ്രതിക്ക് ഏതാനും ദിവസം മുൻപാണ് ആലപ്പുഴ കളക്ടർ പദവി നൽകി സർക്കാർ ആദരിച്ചത്. മറ്റ് ഐ എ എസുകാർ പതിമൂന്നും പതിനഞ്ചും വർഷം കഴിഞ്ഞാണ് കളക്ടർ ആവുന്നെതെങ്കിൽ ശ്രീ റാം ആലപ്പുഴ കളക്ടർ ആയത് കേവലം ഒൻപത് വർഷത്തിനുള്ളിലായിരുന്നു. ഗുരുതരകേസിൽ ഉൾപെടുന്നവരെ പ്രമോഷൻ നൽകി ഉന്നതസ്ഥാനങ്ങളിൽ നിയമിക്കരുതെന്ന ചട്ടം നിലനിൽക്കുമ്പോഴാണ് ഈ സ്ഥാനാരോഹണം കേരളീയ പൊതു സമൂഹവും മാധ്യമ പ്രവർത്തകനും രംഗത്ത് ഇറങ്ങിയതോടെ സർക്കാരിന് പിന്തിരിയേണ്ടി വന്നു.ഇനിയും നമ്മൾ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നില്ലെങ്കിൽ കോടതിയിലും കേസ് അട്ടിമറിക്കപ്പെട്ടേക്കാം. തിന്മയുടെ വക്താക്കൾ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ബഷീറിന്റെ ഘാതകർക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാതെ വിട്ടുകൊടുക്കുകയില്ലെന്ന പ്രതിജ്ഞ നമ്മുക്ക് ഇന്ന് പുതുക്കാം.

ബഷീർ പ്രമുഖ സൂഫി വര്യനായിരുന്ന പരേതനായ വടകര മമ്മദ് ഹാജി തങ്ങളുടെ മകനായിരുന്നു. ഭാര്യ ജസീലയും രണ്ട് മക്കളുമാണ് ഉള്ളത്.നാലാം ക്ലാസിൽ പഠിക്കുന്ന ജന്നയും സ്കൂളിൽ പോകാത്ത അസ്‌മി യുമാണവർ. ഉമ്മ തിത്താച്ചുമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.വാണിയന്നൂരിലെ മൂത്ത സഹോദരൻ താജുദ്ധീന്റെ വീട്ടിലാണ് ഇവരിപ്പോൾ കഴിയുന്നത്. ശ്രീ റാമിനെ കളക്ടർ ആക്കിയപ്പോൾ ഈ കേസിലും മുഖ്യമന്ത്രിയിലും വിശ്വാസം നഷ്ട്ടപെട്ടന്നു സഹോദരൻ കെ അബ്ദുറഹിമാൻ പറഞ്ഞിരുന്നു. ഇപ്പോഴും നീതികിട്ടുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.ശക്തമായ സമ്മർദ്ദമില്ലാതെ കേസ് ശരിയായ ദിശയിൽ നീങ്ങുകയില്ലെന്നാണ് മറ്റൊരു സഹോദരനായ താജുദ്ധീൻ വ്യക്തമാക്കുന്നത്. ഉമ്മയെ കേസിൽ കക്ഷിയാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതു സമൂഹം ഈ കേസിൽ നീതിയുടെ പക്ഷത്ത് നിൽക്കുന്നതിലുള്ള സന്തോഷവും കുടുംബ അംഗങ്ങൾ പങ്കുവെക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206