1470-490

എട്ടു മണിക്കൂർ പ്രാണൻ രക്ഷിക്കാൻ മല്ലിട്ട ആനയ്ക്ക് ചികിത്സ ആവശ്യം

ഇന്നലെ പിള്ളപ്പാറ അടുത്തുള്ള പുഴയിൽ ഒഴുക്കിൽപെട്ട് ഏകദേശം അഞ്ച്, എട്ടു മണിക്കൂർ പ്രാണൻ രക്ഷിക്കാൻ മല്ലിട്ട ആന അവസാനം രക്ഷപ്പെടുകയും ചെയ്തു. ഇപ്പോൾ ആനയ്ക്ക് ശരീരത്തിനും എല്ലുകൾക്കും ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന് സംശയം. കാരണം ഒഴുക്കിനെതിരെ മണിക്കൂറുകളോളം നീന്തുകയും, താഴേക്ക് ഒഴുകുമ്പോൾ കൂർത്ത പാറകളിലും, മരക്കുറ്റികളിലും ചെന്ന് ഇടിക്കുകയും ചെയ്തു. ഇന്നലെ രാത്രിയിൽ അക്കരെ കൊമ്പൻ കയറിയ ഉൾക്കാടുകളിൽ നിന്നും കൊമ്പന്റെ ചിന്നംവിളി കേട്ടിരുന്നു , വളരെ വേദന അനുഭവിച്ചത് കൊണ്ടുള്ള ചിന്നംവിളി കേട്ടതായി നാട്ടുകാരും , പ്രദേശവാസികളും, പറയുകയുണ്ടായി , ആയതിനാൽ എത്രയും പെട്ടെന്ന് വകുപ്പ് മന്ത്രി ഈ കാര്യത്തിൽ ഇടപെട്ടു ചികിത്സ കൊടുത്താൽ നന്നായിരിക്കുമെന്നാണ് മലയോര പ്രദേശവാസികളുടെ ഏകകണ്ഠമായ അഭിപ്രായം !

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098