1470-490

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ തലശേരി അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു

തലശേരി: ഉരുൾപൊട്ടൽ ഉണ്ടായ നെടുംപുറംചാൽ, പൂളക്കുറ്റി പ്രദേശങ്ങൾ തലശേരി അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു. വികാരി ജനറാൾ മോൺ. ആന്‍റണി മുതുകുന്നേലിന്‍റെ നേതൃത്വത്തിൽ  പതിനൊന്ന് കുടുംബങ്ങൾക്കു അടിയന്തര ധനസഹായം കൈമാറുകയും ചെയ്തു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, തലശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, പേരാവൂർ ഫൊറോന വികാരി ഫാ. തോമസ് കൊച്ചുകരോട്ട്, പൂളക്കുറ്റി വികാരി ഫാ. മാർട്ടിൻ വരിക്കാനിക്കൽ, നെടുപുറംചാൽ  വികാരി ഫാ. ജോസ് മുണ്ടയ്ക്കൽ, ചെങ്ങോം വികാരി ഫാ. സന്തോഷ് നെടുങ്ങാട്ട്, പേരാവൂർ ഫൊറോന അസി. വികാരി ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ. തോമസ് പതിയ്ക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂടുതൽ സഹായങ്ങൾ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ നൽകുന്നതാണെന്ന് പ്രതിനിധി സംഘം അറിയിച്ചു.

Comments are closed.