1470-490

രണ്ടു ദിവസം മുൻപ് കടലിൽ കാണാതായവരെ രക്ഷപ്പെടുത്തി

താനൂർ: 30/07/22 ന് താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി എൻജിൻ തകരാറ് മൂലം കടൽ ക്ഷോഭത്തിൽ പെട്ട് ഒറ്റപ്പെട്ട റാഷിദ മോൾ (വള്ളത്തിൻ്റെ രജിസ്റ്റർ ചെയ്ത വിവരം – പേര് യു. വി
രജി. നമ്പർ IND-KL-06-MO-3685) എന്ന വള്ളത്തിൽ ഉണ്ടായിരുന്ന 5 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ രക്ഷപ്പെടുത്തി.( position 10 degree 26.74 N 075 degree 53.46 E).വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് എഞ്ചിനുകളും തകരാർ ആയത് ആണ് അപകട കാരണം. ഇവരെ കോസ്റ്റ് ഗാർഡ് കൊച്ചി ഹെഡ് ക്വാർട്ടേഴ്സിൽ വൈകിട്ട് 5 മണിയോടെ എത്തിച്ച് ഫിഷറീസ് വകുപ്പിനു കൈമാറി. ഫിഷറീസ് വകുപ്പിനു വേണ്ടി എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ, വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ പി. അനീഷ്, സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് വി.ജയേഷ് എന്നിവർ ഇവരെ കോസ്റ്റ് ഗാർഡിൽ നിന്നും ഏറ്റു വാങ്ങി. പ്രാഥമിക വൈദ്യ പരിശോധനയും പ്രഥമ ശുശ്രൂഷ യും നൽകി ഫിഷറീസ് സ്റ്റേഷൻ വൈപ്പിനിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ്റെ വാഹനത്തിൽ നാട്ടിലേക്ക് കൊണ്ട് വരുന്നു.
രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ

 1. ബാലൻ
  വള്ളുവൻ പറമ്പിൽ
  പടിഞ്ഞാറേക്കര
  പൊന്നാനി
 2. മുഹമ്മദ് ഫബിൻ ഷാഫി
  S/O സുലൈമാൻ
  ഇല്ലത്ത് പറമ്പിൽ, താനൂർ
 3. ഹസീൻ കോയ
  S/O ചെറിയ ബാവ
  കുറ്റിയാം മാടത്ത്
  താനൂർ
 4. അബ്ദുൽ റസാഖ്
  S/O കുഞ്ഞുബാവ
  ചെറിയകത്ത്
  താനൂർ
 5. അബ്ദുള്ള
  ഇല്ലത്ത് പറമ്പിൽ
  താനൂർ
  എല്ലാവരും സുരക്ഷിതർ ആണ്.

Comments are closed.