1470-490

സീതി സാഹിബ് അക്കാദമിയ പാഠശാലയ്ക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം

തലശ്ശേരി: മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ദർശന വികാസത്തിനും അവകാശ നേട്ടങ്ങൾക്കും നാന്ദി കുറിച്ച സീതി സാഹിബിന്റെ പ്രവർത്തന തട്ടകമായ തലശ്ശേരിയിൽ വെച്ച് സീതി സാഹിബ് അക്കാദമി പാഠശാലയ്ക്ക് തുടക്കമായി.പാഠശാലയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീർ മഹ്മൂദിന്റെ
അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി
പി സി നസീർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഒബ്സർവർ സി പി റഷീദ് ക്ലാസിന് നേതൃത്വം കൊടുത്തു. Adv കെ എ ലത്ത്വീഫ്, അൽത്താഫ് മാങ്ങാടൻ,ബഷീർ ചെറിയാണ്ടി,അലി മങ്കര, ഷംസീർ മയ്യിൽ,തസ്ലീം ചേറ്റക്കുന്ന്,റഷീദ് തലായി തഫ്ലീം മാണിയാട്ട്,സാദിഖ് മട്ടാമ്പ്രം,ഖാലിദ് എൻ കെ , അഫ്സൽ മട്ടാംമ്പ്രം , അൻസാരി കെ പി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മഹറൂഫ് മാണിയാട്ട് സ്വാഗതവും ട്രഷറർ അഫ്സൽ കണ്ടെത്തുന്ന നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206