1470-490

മഴക്കാല മുന്നൊരുക്കം ചേലക്കരയിൽ അടിയന്തിര യോഗം ചേർന്നു.

ഇരുപത്തിനാല് മണിക്കൂറൂം പ്രവർത്തന സജ്ജമാകണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ 

….

ചേലക്കര നിയോജക മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്ഥലം എം. എൽ.ഏർ. യും ദേവസ്വം പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേലക്കര പൊതു മരാമത്ത് റസ്റ്റ് ഹൗസിൽ വെച്ച് നടത്തി.

മഴക്കാല മുന്നൊരുക്കങ്ങളും , ചെയ്യണ്ട കാര്യങ്ങളും മന്ത്രി കെ.രാധാകൃഷ്ണൻ യോഗത്തിൽ ചർച്ച ചെയ്ത് ഉറപ്പാക്കി.

” വിവിധ സ്ഥലങ്ങളിൽ അപകടകരമായി നൽകുന്ന വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്യണം. അസുരങ്കുണ്ട് ഡാമിലും, ചീരക്കുഴി ഡാം എന്നിവിടങ്ങളിൽ വെള്ളം കൂടുതൽ വന്നാൽ എന്ത് ചെയ്യുമെന്ന് ജലസേചന വകുപ്പ് തീരുമാനിക്കണം.വെള്ളക്കെട്ട് വരുന്ന ഇടങ്ങളിൽ അടിയന്തരമായി ഇടപെട്ട് ഒഴിപ്പിക്കാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കണം.

പല സ്ഥലത്തും റോഡ് പണികൾ നടക്കുന്നതിനാൽ പൈപ്പ് പൊട്ടുന്ന അവസ്ഥയുണ്ട്.അവിടെ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കഴിയണം.മഴയുടെ ഭാഗമായി അപകടങ്ങളും പകർച്ച വ്യാധികളും രോഗങ്ങളും ആയി വരുന്നവർക്ക് ആവശ്യമായ മരുന്ന് ഉറപ്പ് വരുത്തണം.

ജനങ്ങളുടെ രക്ഷക്കും സന്നദ്ധ പ്രവർത്തനങ്ങൾക്കും ആയി സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, എക്സ് സർവ്വീസുകാർ എന്നിവരെ ഒരുക്കണം.വെള്ളം കയറാൻ ഇടയുള്ള പറക്കുന്നം കോളനി, കുറുമല അടക്കമുളള പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കണം.24 മണിക്കൂറും പ്രവർത്തന സജ്ജമായി താലൂക്ക് കൺട്രോൾ റൂം ആയി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തണം എന്ന് മന്ത്രി അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം.അഷറഫ് , ഗ്രാമ ബ്ലോക്ക് പഞ്ചായത്ത സെക്രട്ടറി മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മേലെടത്ത്,ഷെയ്ക് അബ്ദുൾ ഖാദർ, കെ പത്മജ, എം കെ.പത്മജ, ആരോഗ്യ വകുപ്പ്, റവന്യു പോലീസ് ,തദ്ദേശ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206