1470-490

ചാലക്കുടിയിൽ ആറ് ദുരിതാശ്വാസ ക്യംപുകൾ

ചാലക്കുടി  നിയോജകമണ്ഡലത്തിൽ  ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി നൂറ്റിനാല്   കുടുംബങ്ങളെ  മാറ്റിപാർപ്പിച്ചതായി  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  അറിയിച്ചു.

അതിഥി തൊഴിലാളികൾ  ഉൾപ്പടെ  452   പേരാണ്  ക്യാമ്പുകളിൽ  എത്തിയിട്ടുള്ളത്. സെന്റ്  ജോർജ്ജ്  എച്ച്  എസ്  പരിയാരം ,  ജി എൽ പി എസ്  കൊന്നക്കുഴി, ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മലയാളം  ബ്ലോക്ക് , സെന്റ് ആന്റണീസ്  ജി എച്ച്  എസ് കോട്ടാറ്റ്, തിരുമാന്ധാംകുന്ന്  അമ്പലത്തിലെ  ഹാൾ, യു പി എസ്  കാതിക്കുടം  എന്നിവിടങ്ങളിലാണ്  ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്.
ക്യാമ്പുകളിൽ  കഴിയുന്നവർക്ക്   ഭക്ഷണം ഉൾപ്പടെയുള്ള  സൗകര്യങ്ങൾ  ഒരുക്കിയിട്ടുള്ളതായും ആവശ്യം  വരുന്ന മുറയ്ക്ക്  കൂടുതൽ  ക്യാമ്പുകൾ  തുറക്കുന്നതിനുള്ള  നടപടികളും  പൂർത്തിയായിട്ടുലതയും  എം എൽ എ അറിയിച്ചു.

പരിയാരം  ഗ്രാമപഞ്ചായത്തിലെ  കമ്മളം, മേലൂർ ഗ്രാമപഞ്ചായത്തിലെ ഡിവൈൻ  കോളനി, എരുമപ്പാടം, ചാലക്കുടി നഗരസഭ പരിധിയിൽ   കൂടപ്പുഴ, റെയിൽവേ  അണ്ടർപാസ്സ്‌, കാടുകുറ്റി പഞ്ചായത്തിലെ  ചെറുവാളൂർ എന്നീ പ്രദേശങ്ങളിലെ  വീടുകളിലാണ് വെള്ളം കയറിയത്.

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന്റെ  ഭാഗമായി കൂടുതൽ  ബോട്ടുകൾ  ഉൾപ്പടെയുള്ള   രക്ഷാദൗത്യ  സംവിധനങ്ങൾ  തയ്യാറായതായും എൻ ഡി ആർ എഫിന്റെ ഒരു യൂണിറ്റ് ചാലക്കുടിയിൽ എത്തി  ക്യാമ്പ്  ചെയ്യുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ  വിലയിരുത്തുന്നതിനായി  ചാലക്കുടി താലൂക്ക്  ഓഫീസിൽ  മുഴുവൻ സമയ  കൺട്രോൾ റൂം സജ്ജമാക്കിയതായും   ചാലക്കുടി പുഴയിലെ  വെള്ളത്തിന്റെയും  ചാലക്കുടിയിലെ  വിവിധ പ്രദേശങ്ങളിലായി പെയ്യുന്ന  മഴയുടെയും, ചാലക്കുടി  പുഴയുമായി ബന്ധപ്പെട്ട ഡാമുകളിലെ  വെള്ളത്തിന്റെ  അളവും   സൂക്ഷ്മമായി  നിരീക്ഷിച്ചു വരുന്നതായും  എം എൽ എ അറിയിച്ചു.

വാഴച്ചാൽ ആദിവാസി കോളനികളിലുള്ളവർക്ക്  ഏതു സമയവും വാഴച്ചാലിലെ  വനംവകുപ്പിന്റെ  ഡോർമിറ്ററിയിലേയ്ക്ക്  മാറിത്താമസിക്കുവാനുള്ള  തയ്യാറെടുപ്പുകൾ  പൂർത്തിയായിട്ടുണ്ട്  പുളിയിലപ്പാറയിൽ  പാലത്തിങ്കൽ സിനുവിന്റെ  വീടിനോടു  ചേർന്ന് ചെറിയതോതിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്  വനംവകുപ്പ്  ഉദ്യോഗസ്ഥർ  സ്ഥലത്തെത്തി. കുടുബം  ബന്ധു വീട്ടിലേയ്ക്ക്  മാറിത്താമസിച്ചിരിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206