1470-490

കരുവന്നൂർ തട്ടിപ്പ്: പാർട്ടിക്കാരുടെ അറിവോടെ

തൃശൂർ: കരുവന്നൂർ ബാങ്ക് അഴിമതി നടന്നത് ഉദ്യോഗസ്ഥ തലത്തിലാണെന്നും, ചില പാര്‍ട്ടിക്കാര്‍ അതിന് കൂട്ട് നിന്നിട്ടുമുണ്ടെന്ന് വെളിപ്പെടുത്തൽ.
മുന്‍ ഭരണസമിതിയംഗം ജോസ് ചക്രാമ്പിള്ളിയുടേതാണ് വെളിപ്പെടുത്തൽ.ആദ്യമായി ക്രമക്കേട് പാര്‍ട്ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്തത് താനെന്നും ജോസ്.

സുനില്‍കുമാര്‍, ബിജു, ബിജോയ്, ജില്‍സ് എന്നിവരാണ് ക്രമക്കേടിന് പിന്നില്‍. ക്രമവിരുദ്ധമായി ലോണുകള്‍ അനുവദിച്ചത് 2006 മുതലാണ്. താന്‍ ഭരണസമിതിയിലെത്തുന്നത് 2016ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ടി നേതൃത്വത്തെ സമീപിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന സികെ ചന്ദ്രനും സുനില്‍കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു.താന്‍ ഭരണസമിതിയില്‍ എത്തിയ ശേഷമാണ് ഇരുവരും അകലുന്നത്. ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന് എതിരെ പോലും നടപടി വന്നപ്പോള്‍ തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ല. ഇതിന് കാരണം താന്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206