1470-490

ഗോപി സാറിന് സ്നേഹാഞ്ജലി

കോട്ടയം: മെട്രൊ വാര്‍ത്ത ചീഫ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ ഗോപീകൃഷ്ണന്‍ (65) അന്തരിച്ചു.  ഇന്ന് ഉച്ചയോടെ ഹീമോഗ്ലോബിൻ താഴ്ന്നതിനെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  കഴിഞ്ഞ കുറച്ച് നാളുകളായി വാർധകൃസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

 എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.  മൂന്നര പതിറ്റാണ്ടിലേറെ മാധ്യമപ്രവർത്തനരംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം എൽടിടി നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് ആദ്യപുരസ്കാരവും ലഭിച്ചു.  ദീപിക, മംഗളം കേരള കൗമുദി ദിനപത്രങ്ങളിൽ ന്യൂസ് എഡിറ്ററായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.   ദീപികയിലൂടെയാണ് പത്രപ്രവർത്തനരംഗത്ത് എത്തുന്നത്. പിന്നീട് മംഗളത്തിലും കേരളകൗമുദിയിലും എത്തിയ അദ്ദേഹം പത്രപ്രവർത്തനരംഗത്തും മികച്ച സംഭാവനകളാണ് നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206