1470-490

പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകൻ കോൺഗ്രസ് നേതാവ്

ആലപ്പുഴ> പോപ്പുലർ ഫ്രണ്ടും കോൺഗ്രസും തമ്മിലുള്ള രഹസ്യബന്ധം മറനീക്കിയെന്ന് ആക്ഷേപം. പോപ്പുലർ ഫ്രണ്ട് അരൂക്കുറ്റി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന നാട്ടൊരുമ പരിപാടി കോൺഗ്രസ് നേതാവും അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റുമായ അഷ്‌റഫ് വെള്ളേഴത്താണ് ഉദ്ഘാടനം ചെയ്യുന്നത്.


പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന വേദിയിലാണ് കോൺഗ്രസ് നേതാവ് ഉദ്ഘാടകനായി എത്തുന്നത്. പരിപാടിയുടെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി കഴിഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206