1470-490

കരുവന്നൂർ ബാങ്കിൻ്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. കുവൈറ്റിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഷിജു കരുവന്നൂർ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബാങ്കിലിട്ടതെന്ന് ഷിജു പറയുന്നു

കൃത്രിമക്കാൽ വയ്ക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് ഒരു ലക്ഷം മാത്രം; കരുവന്നൂർ സഹകരണ ബാങ്കിനെതിരെ വെളിപ്പെടുത്തൽ
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ദുരിതം തുറന്ന് പറഞ്ഞ് കൂടുതൽ ഇരകൾ രം​ഗത്തെത്തി. കുവൈറ്റിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഷിജു കരുവന്നൂർ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബാങ്കിലിട്ടതെന്ന് ഷിജു പറയുന്നു.

15 ലക്ഷം രൂപയുടെ പലിശ കൊണ്ടാണ് ഷിജു ജീവിച്ചു വന്നിരുന്നത്. കൃത്രിമ കാൽ വയ്ക്കാൻ പണത്തിനായി ബാങ്കിൽ അപേക്ഷ നൽകി. എന്നാൽ രണ്ട് തവണയായി ഒരു ലക്ഷം രൂപ മാത്രമാണ് ബാങ്കിൽ നിന്ന് ലഭിച്ചതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. ബാങ്കിലെത്തുമ്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയിരുന്നതെന്നും ഇപ്പോൾ അത് നടക്കാത്ത സ്ഥിതിയാണെന്നും ഷിജു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206