1470-490

ആരോഗ്യമേള സംഘടിപ്പിച്ചു

ചാലക്കുടി: ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ആരോഗ്യമേള സംഘടിപ്പിച്ചു.
വിവിധ സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു..
അതിരപ്പിള്ളി പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ പ്രധാന സവിശേഷത സ്ത്രീ പ്രാതിനിധ്യം കൂടുതലാണ് എന്നുള്ളതാണ്.ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും, ആശ പ്രവർത്തകരും, പഞ്ചായത്ത്‌ സ്റ്റാഫ്‌ അംഗങ്ങളും, സ്കൂൾ ടീച്ചർമാരും ഇതിനകം തന്നെ രക്‌തദാനത്തിന് തയ്യാറായി മുന്നോട്ട് വന്നു. തൃശൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ചു നടത്തുന്നതുകൊണ്ട് തന്നെ രക്‌തദാനം നിർധനരായ രോഗികൾക്ക് ഉപകാരപ്രദമാവുമെന്ന് ഉറപ്പാക്കി.

Comments are closed.