1470-490

കാപ്പന്‍ ബിജെപിയിലേക്ക്….’രാഷ്ട്രീയമല്ലേ അതു കാലാകാലം മാറി വരില്ലേ’

കോട്ടയം:പാലാ എംഎല്‍എ മാണി സി കാപ്പന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് രാഷ്ട്രപതി തിരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടും മാണി സി കാപ്പന്റേതാണെന്നാണ് വിവരം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ എല്‍ഡിഎഫ് സമ്മതിക്കില്ലെന്ന പരാതിയുണ്ട്. ഇതിനെ മറികടക്കാന്‍ കേന്ദ്രഫണ്ട് എത്തിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി ബിജെപിക്ക് ഒപ്പം ചേരുകയെന്ന നയമാണ് കാപ്പന്‍ സ്വീകരിക്കാന്‍ പോകുന്നത്.
രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു പ്രതികരണം.

ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു.പാലായില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.

Comments are closed.