1470-490

വീഡിയോ ജേണലിസ്റ്റ് അവാര്‍ഡ്

Cameraman silhouette journalists

എന്‍ട്രികള്‍ ഓഗസ്റ്റ് 1 ന് മുന്‍പ് vjawardkottayam@gmail.com എന്ന ഇമെയില്‍ ഐഡിയിലാണ് അയക്കേണ്ടത്.എംപി ഫോര്‍ (ങജ4) ഫോര്‍മാറ്റിലാക്കിയ വീഡിയോ ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്ത ശേഷം ഡൗണ്‍ലോഡ് ലിങ്കാണ് അയയ്‌ക്കേണ്ടത്. ബയോഡാറ്റാ, അയയ്ക്കുന്ന ദൃശ്യത്തെ കുറിച്ചുള്ള വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേര്‍ക്കണം. ഒരാള്‍ ഒരു എന്‍ട്രിയില്‍ കൂടുതല്‍ അയയ്ക്കുവാന്‍ പാടില്ല.ഫോണ്‍:
8606521114,
9895548313

കോട്ടയം: കോട്ടയം പ്രസ് ക്ലബിന്റെ രണ്ടാമത് വീഡിയോ ജേണലിസ്റ്റ് അവാര്‍ഡിന് അപേക്ഷിക്കാം. മലയാളം ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച വാര്‍ത്താ ദ്യശ്യത്തിനാണ് അവാര്‍ഡ്. 2021ജൂലൈ ഒന്നു മുതല്‍ 2022 ജൂണ്‍ 30 വരെ ചാനലുകളില്‍ സംപ്രേഷണം ചെയ്ത അഞ്ചു മിനിറ്റില്‍ താഴെയുള്ള വാര്‍ത്താ ദൃശ്യങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
സ്ഥാപന മേധാവിയുടെ ടെലികാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റോടെ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചാണ് 15,000 രൂപയും, ശില്പവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്.

സംസ്ഥാന പ്രസ് ഫോട്ടോഗ്രാഫി മത്സരത്തിന് ചിത്രമയക്കാം

കൊല്ലം: അച്ചടിമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും ആണ് മത്സരവിഷയം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും ലഭിക്കും. പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും സാക്ഷ്യപത്രവും നല്‍കും. നിബന്ധനകള്‍ക്കും രജിസ്‌ട്രേഷനുമായി www.gandhibhavan.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9605861000, 9497175110

Comments are closed.