1470-490

ഒടിടിക്കെതിരെ തിയെറ്റര്‍ ഉടമകള്‍

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്നു തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്ക്ക് നല്‍കുന്ന സമയപരിധി വര്‍ദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീയറ്റര്‍ ഉടമകള്‍ അവതരിപ്പിക്കും.
തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിക്ക് നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം. തീയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസം കഴിഞ്ഞാല്‍ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുകയാണ്. കരാര്‍ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയില്‍ എത്തുന്നു.

Comments are closed.