1470-490

ശ്രീറാം വെങ്കിടരാമന്‍ വിഷയം: കാന്തപുരം വിഭാഗം സമരരംഗത്ത്

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രക്ഷോഭവുമായി കാന്തപുരം വിഭാഗം.
ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനം. ഇന്നലെ രാത്രി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം രംഗത്തുണ്ട്. കെ.എം. ബഷീറിന്റെ മരണശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലെല്ലാം കാന്തപുരം വിഭാഗം പൂര്‍ണ തൃപ്തിയാണ് അറിയിച്ചിരുന്നത്. കാന്തപുരം വിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന വികാരമാണ് പൊതുവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിന് വിപരീതമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വിഷയത്തില്‍ കാന്തപുരം വിഭാഗം സര്‍ക്കാരുമായി ഇടയുന്നുവെന്ന സൂചനകളാണ് മറനീക്കി പുറത്തുവരുന്നത്.

Comments are closed.