1470-490

ചാനല്‍ ചര്‍ച്ചയും കങ്കാരു കോടതിയും

അഡ്വ. ലെഗിത്

ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ശ്രീ ചഢ രമണ ഇന്‍ഡ്യയിലെ മാധ്യമങ്ങളെ ഇന്ന് നിശിതമായി വിമര്‍ശിച്ചപ്പോള്‍ ഉപയോഗിച്ച പദമാണിത്. മാധ്യമങ്ങള്‍ കങ്കാരു കോടതി നടത്തുന്നു എന്നു.
എന്താണ് ഈ കങ്കാരു കോടതി? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ന്യായവും, നീതിയും ഇല്ലാത്ത തോന്നിയ പോലെ നടക്കുന്ന വിചാരണ നടപടികളെ കങ്കാരു കോടതി എന്നു പറയുന്നു.
നാസി ജര്‍മനിയിലെ കോടതികളെ കങ്കാരു കോടതി എന്നു വിളിച്ചിരുന്നു. ഒരു വ്യക്തിയെ കുടുക്കണം എങ്കില്‍, അല്ലെങ്കില്‍ ഉന്മൂലനം ചെയ്യണം എന്നു ഭരണകൂടം ആഗ്രഹിക്കുന്നു എങ്കില്‍ ഒന്നും ഇല്ലാത്ത ആരോപണങ്ങള്‍ ആദ്യം അടിച്ചേല്പിക്കും, കോടതി വിചാരണ എന്ന ഒരു പ്രഹസനം മാത്രമാണ് ഒരു തെളിവൊ ഒന്നും ഉണ്ടാകില്ല, കൃത്രിമമായ തെളിവിലൂടെയും, കുറ്റങ്ങള്‍ അടിച്ചേല്പിച്ചും അവരെ വധശിക്ഷക്കു/നാടുകടത്തല്‍ എന്നിവ വിധിക്കും. പക്ഷേ പുറം ലോകം അറിയുക അതു ഒരു കോടതി നടപടി ക്രമം മാത്രം ആയിരിക്കും. ദശലക്ഷം ജൂതരെ കൊന്നു ഒടുക്കിയതു എല്ലാം ഇത് പോലത്തെ കോടതിവിധികള്‍ക്കു ശേഷം ആയിരുന്നു..
എന്തുകൊണ്ട് കങ്കാരു മൃഗവും ആയി ഒരു താരതമ്യം.. ?
കങ്കാരു മൃഗത്തെ എല്ലാവര്‍ക്കും അറിയാം അല്ലേ. അതിനു രണ്ടു പ്രത്യേകതകള്‍ ഉണ്ട്. 1. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ വയറിന്റെ ഭാഗത്തു ഒരു സഞ്ചി, ഈ സഞ്ചിയില്‍ കുഞ്ഞുങ്ങളെ ഇട്ടുകൊണ്ട് ആണ് യാത്ര മുഴുവന്‍..

 1. കങ്കാരുകള്‍ സഞ്ചരിക്കുന്നത് കൂടുതലും ചാടി ചാടി ആണ്, അല്ലാതെ ബാക്കി മൃഗങ്ങളെ പോലെ കാലുകള്‍ ഭൂമിയില്‍ ഊന്നി നടക്കുകയില്ല, ചാടി ചാടി പോകും കാരണം മുന്‍കാലുകള്‍ ഒരിക്കലും കാലകളുടെ കര്‍മ്മം ചെയ്യുന്നില്ല, പക്ഷേ അവ കൈകള്‍ ആയി വികസിച്ചിട്ടും ഇല്ല..
  മാധ്യമങ്ങള്‍ കങ്കാരു കോടതി നടത്തുന്നു എന്നു പറഞാല്‍ തോന്നിയത് തോന്നും പോലെ എന്നു ആണ്.
  മാധ്യമങ്ങള്‍ അവരെ സംരക്ഷിക്കേണ്ടവരെ സംരക്ഷിച്ചികൊണ്ടു വാര്‍ത്തകള്‍ കൊടുക്കും. ുപ്രമുഖ നടന്‍, പ്രമുഖ ഹോട്ടല്‍ു വ്യക്തമായ അജണ്ട അവര്ക് ഉണ്ട്. കങ്കാരു കുഞ്ഞിനെ സഞ്ചിയില്‍ ഇടുന്ന പോലെ തന്നെ പുറമെ നിന്ന് നോക്കിയാല്‍ കുഞ്ഞിനെ കാണാന്‍ സാധിക്കില്ല, മാധ്യമങ്ങളും അതു പോലെ അവരുടെ അജണ്ട പെട്ടന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല.
  ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഒരു ക്രമം പറഞ്ഞിട്ടുണ്ട്, ഓരോ പടികള്‍ ചവിട്ടി മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. ഓരോ തെളിവും ഇരു കൂട്ടര്‍ക്കും അവസരം കൊടുത്തു ആണ് കോടതി അതിന്റെ ആധികാരികത നിലനിര്‍ത്തുന്നത്..
  മാധ്യമ വിചാരണകള്‍ ശ്രദ്ധിചിട്ടുണ്ടോ, അന്തി ചര്‍ച്ചകള്‍ കണ്ടിട്ടുണ്ടാകും അല്ലോ. അവര്ക് ഒരു നിയമവും ഇല്ല. അവര്‍ ഓരോ പടികള്‍ ചവിട്ടി അല്ല ചര്‍ച്ച ചെയ്യുന്നത്, അവര്‍ക്ക് ആവശ്യമുള്ളതിലേക്കു ചാടി ചാടി ആണ് പോകുക. കങ്കാരു ചാടി പോകുന്ന പോലെ. കാരണം സഞ്ചിയില്‍ ഉള്ള അജണ്ട സംരക്ഷിക്കണം അല്ലോ.. നിയമനടപടിക്രമങ്ങള്‍ ഗൗനിക്കാതെ തോന്നിയത് പോലെ ചാടി ചാടി പോകുക മാധ്യമ ധര്‍മ്മം.
  മാധ്യമങ്ങളുടെ നിയമത്തില്‍ ഉള്ള അറിവ് കങ്കാരുകളുടെ മുന്കാലുകള്‍ പോലെയാണ്. കാലിന്റെ ഉപയോഗം ഇല്ല എന്നാലോ കൈകള്‍ ആയി വികസിച്ചിട്ടും ഇല്ല.. പകുതി വെന്ത നിയമപരിജ്ഞാനം മാത്രം ആണ് അവരുടെ ചര്‍ച്ചകളില്‍ നടക്കുന്നത്.
  കങ്കാരുവിന്റെ ഇതേ കൈക്കള്‍ക് പ്രഹരശേഷി വളരെ കൂടുതല്‍ ആണ്,
  ഒരു നീതിയും, ന്യായവും കൂടാതെ ആരെയും പുണ്യ പരിശുദ്ധന്‍ ആക്കാനും, അവഹേളിചു നശിപ്പിക്കാനും അവര്‍ക്ക് കഴിയും.

Comments are closed.