1470-490

തിരിച്ചു വരവില്ലാത്ത ഗൾഫ് സ്വപ്നം

ബോബി വർഗീസ്

(എഴുത്തുകാരൻ്റെ കാഴ്ചപ്പാടാണ് പരമാവധി റഫറൻസ് കൊടുക്കാം തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കാം തിരുത്താം ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ ) നിങ്ങളുടെ വാദങ്ങൾ 9539009028 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയയ്ക്കാം

ഗൾഫ് തിരികെ വരുമോ ? ഈ ഒരു ചോദ്യത്തിന് ഉത്തരം വേണം എങ്കിൽ ആദ്യം ഗൾഫ് സമ്പത്തു എവിടെ നിന്നാണ് വന്നു എവിടെ ആണ് ഈ സമ്പത് വ്യവസ്ഥക്കു സംഭവിച്ച പാളിച്ചകൾ എന്ന് നോക്കണം. ഓയിൽ കണ്ടു പിടിച്ചതും അത് കഴിഞ്ഞു അറബ് – അമേരിക്കൻ ഓയിൽ കമ്പനി സ്ഥാപിച്ചതും ലോക സമ്പത് വ്യവസ്ഥക്കു മുൻപോട്ടു പോകാൻ ക്രൂഡ് ഓയിൽ എന്ന ഇന്ധനം അനിവാര്യം ആണെന്ന കാര്യം 1970 തന്നെ ലോകത്തിനു ബോദ്ധ്യം ആയിരുന്നെങ്കിലും എണ്ണ വില അക്കാലത്തു നിയന്ത്രിച്ചിരുന്നത് ഓയിൽ ഉപഭോക്താക്കൾ ആയ അമേരിക്കയും യൂറോപ്പും ആയിരുന്നു . ഗൾഫിന്റെ സുവർണകാലം ആരംഭിക്കുന്നത് അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒപെക് 1973 ഇൽ അമേരിക്കക്കു എതിരെ എണ്ണ വിലക്ക് ഏർപ്പെടുത്തിയതോടെ ആണ് . 1973 ഇൽ ഒക്ടോബറിൽ അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളിലെ അംഗങ്ങൾ അമേരിക്കക്കും മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കും എതിരെ എണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെയാണ് 1973 ലെ പ്രതിസന്ധി ആരംഭിച്ചത്. … 1974 മാർച്ചിലെ ഉപരോധം അവസാനിക്കുമ്പോഴേക്കും എണ്ണവില 400 ശതമാനത്തോളം ഉയർന്നു, ബാരലിന് 3 യുഎസ് ഡോളറിൽ നിന്ന് ആഗോളതലത്തിൽ ഏകദേശം 12 ഡോളറായി.

ഇതായിരുന്നു ഗൾഫിന്റെ സുവർണ കാലഘട്ടത്തിന്റെ തുടക്കം ലോകത്തിനു ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ഇന്ധനം അതിന്റെ വില ഉത്പാദനം കുറച്ചും കൂട്ടിയും നിയന്ത്രിക്കാൻ ഉള്ള കഴിവും അറബ് രാജ്യങ്ങൾക്കു കൈ വന്നു. ഈ 1970 മുതൽ ഒരു 2005 വരെ വരെ ഗൾഫ് വന്നു കൂടുന്ന എണ്ണപ്പണം അനിയന്ത്രിതം ആയി റിയൽ എസ്റ്റേറ്റ് / നിർമാണ മേഖലകളിൽ നിക്ഷേപിച്ചു . ലോകത്തെ എന്തിനെയും വെല്ലുന്ന നിർമിതികൾ ലോകത്തിലെ മഹാനഗരമായി ദുബായ് മാറി പ്രത്യേകിച്ച് വൻകിട കെട്ടിടങ്ങൾ റെസിഡൻ ഷ്യൽ കോംപ്ലക്സുകൾ എന്നിവ മരുഭൂമിയിൽ മുളച്ചു പൊങ്ങി . പക്ഷെ ഓയിൽ മണി ( ഓയിലിന്റെ ഡിമാൻഡ് )ഒരിക്കലും തീരില്ല എന്ന വിശ്വാസത്തിനും ഗൾഫിലെ റിയൽ എസ്റ്റേറ്റ് എല്ലാ കാലത്തും വളരും എന്ന വിശ്വാസത്തിനും കിട്ടിയ ഒരു ഷോക്ക് ട്രീറ്റ് മെന്റ് ആയിരുന്നു 2008 സാമ്പത്തിക തകർച്ച.

വാങ്ങാൻ/ വാടകക്ക് മേടിക്കാൻ ആളില്ല എങ്കിൽ ബുർജ് ഖലീഫ ആണെങ്കിൽ പോലും ആ കോപ്ലക്സിന്റെ വാല്യൂ അത് ഇരിക്കുന്ന സ്ഥലത്തിന്റെ വില മാത്രമേ ഉള്ളു. അല്ലെങ്കിൽ ആ രാജ്യത്തിലെ ജനസംഖ്യ അതുപോലെ വളരണം അതായത് അതായത് വളർന്നു വരുന്ന തലമുറയ്ക്ക് താമസിക്കാൻ വേണ്ടി അവർ ആ പ്രോപ്പർട്ടി ഭാവിയിൽ വാങ്ങും എന്ന പ്രതീക്ഷ. ഇതൊന്നും ഗൾഫിനു ബാധകമല്ല എല്ലാ സ്വദേശികൾക്കും വീടുണ്ട് സർക്കാർ വെൽഫെയർ പ്രോഗ്രാം ഉണ്ട് . പിന്നെ ആരാണ് ഈ പണിതുകൂട്ടുന്ന വീടുകളും പ്രോപ്പർട്ടികളും ഉപയോഗിക്കാൻ പോകുന്നത് ? . അതെ വിദേശികളെ കണ്ടാണ് ഇതൊക്കെ ഉണ്ടാക്കി കൂട്ടുന്നത് ഈ പ്രോപ്പർട്ടികളുടെ വാല്യൂ വെറും സ്പെക്യുലേഷൻ അല്ലെങ്കിൽ ഊഹക്കച്ചവടം ആണ് . വിദേശികൾക്ക് ഇന്നും വാങ്ങാൻ അപ്രാപ്യമായ ബഹുഭൂരിപക്ഷം പ്രോപ്പർട്ടികളും വിദേശികൾ വാടകക്ക് എടുക്കും എന്ന രീതിയിൽ ആണ് ഉണ്ടാക്കി ഇട്ടിരിക്കുന്നത് . പക്ഷെ ഓയിൽ പ്രൈസ് / ഡിമാൻഡ് താഴ്ന്നു പോയാൽ നല്ലൊരു ശതമാനം വിദേശികളും നാട് വിട്ടാൽ വലിയൊരു റിയൽ എസ്റ്റേറ്റ് / ബബിൾ ആണ് ഗൾഫിൽ സംഭവിക്കുക . ഇതിന്റെ ഒരു റിഹേഴ്സൽ ആണ് 2008 സാമ്പത്തിക മാന്ദ്യം. ദോഹയും ദുബൈയും ആയിരിക്കും ഇതിന്റെ കേന്ദ്ര ബിന്ദു .

ഇനി 2008 സാമ്പത്തിക മാന്ദ്യം കഴിഞ്ഞിട്ടും എങ്ങനെ ഗൾഫ് മുൻപോട്ടു പോയി കാരണം ലോക സമ്പത് വ്യവസ്ഥയെ / നമ്മുടെ ഇൻഡസ്ട്രിയൽ മഷിനറികളെ / വാഹന ഗതാഗതത്തെ മുൻപോട്ടു അപ്പോഴും ചലിപ്പിച്ചത് ക്രൂഡ് ഓയിൽ തന്നെ ആയിരുന്നു അതുകൊണ്ടു തന്നെ ലോകം വളർച്ച തിരിച്ചു പിടിച്ചപ്പോൾ അതിനു ആനുപാതികം ആയി ഓയിൽ വിലയും ഉയർന്നു ഗൾഫ് വീണ്ടും അവരുടെ അത്യാഡംബരമായ റിയൽ എസ്റ്റേറ്റ് സ്പെക്യുലേഷൻ/ ഊഹക്കച്ചവടം കൊണ്ട് കെട്ടിട നിർമാണങ്ങൾ തുടർന്നു. പക്ഷെ അവർ വലിയ ഒരു മിസ്റ്റേക്ക് ചെയ്തു കാലത്തിനനുസരിച്ചുള്ള വ്യവസായങ്ങൾ തുടങ്ങിയില്ല. ഓയിൽ അനുബന്ധമല്ലാത്ത ഉല്പാദന യൂണിറ്റുകൾ തുടങ്ങിയില്ല. ഭഷ്യ സുരക്ഷ നോക്കി കൃഷി പ്രോത്സാഹിപ്പിച്ചില്ല സബ്സിഡി സ്റ്റേറ്റ് എല്ലാ കാലത്തും നിലനിൽക്കില്ല എന്നും ജനങ്ങളെ വിദ്യ സമ്പന്നർ ആക്കുക മാത്രം അല്ല അവരെ പണി എടുപ്പിക്കുക കൂടി വേണം എന്നും അവർ മറന്നു പോയി

അപ്പൊ ഇങ്ങു കൊച്ചു കേരളത്തിലോ നമ്മളും ഇത് തന്നെ ആണ് ചെയ്തത് നമ്മൾ ഒരു വീട് പണിതു അതും രണ്ടു നില , വീണ്ടും വീട് പണിതു രണ്ടു കൊല്ലം കൂടുമ്പോൾ പെയിന്റ് അടിച്ചു കസേര വാങ്ങി ദിവാൻ കോട്ട് കട്ടിൽ വാങ്ങി കാറ് വാങ്ങി കുറച്ചു തോട്ടം മേടിച്ചു കൃഷി ചെയ്യാതെ തരിശായി ഇട്ടു . പണിയെടുക്കാതെ ഈ മണ്ടൻ മാർ ഉള്ളത് കൊണ്ട് നമ്മൾ രക്ഷപെട്ടു എന്ന് അറബിയെ നോക്കി പറഞ്ഞ അതെ മലയാളിയെ നോക്കി ഇന്നത് ബംഗാളി പറയുന്നു. ഒരു വ്യവസായവും തുടങ്ങാതെ പഠിച്ചിറങ്ങിയാൽ നമ്മൾ മക്കളെ ഗൾഫിൽ പോകാൻ പഠിപ്പിച്ചു പക്ഷെ നാളെ ജോലി പോയി നാട്ടിൽ തിരിച്ചു വന്നാൽ എങ്ങനെ ജീവിക്കും എന്ന് മാത്രം പഠിപ്പിച്ചില്ല. കൃഷി സ്ഥലങ്ങൾ എല്ലാം തരിശു ആയി ,കൃഷി എന്നാൽ തോട്ടം/ നാണ്യ വിളകൾ ആയി.

ഇനി കാര്യത്തിലേക്കു വരാം ലോകത്തിനു മുൻപോട്ടു പോകാൻ ക്രൂഡ് ആവശ്യം ഉള്ള കാലത്തോളം ഗൾഫ് നിലനിക്കും പക്ഷെ ക്രൂഡ് ഓയിൽ ഒരു ലിമിറ്റഡ് റിസോഴ്സ് ആണ് പക്ഷെ അതിനെ നിർവചിക്കാൻ 1970 കൾ മുതൽ ഉപയോഗിക്കുന്ന ഒരു തിയറി ആണ് പീക്ക് ഓയിൽ ഡിമാൻഡ്.

പീക് ഓയിൽ ഡിമാൻഡ് എന്നാൽ ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് (ആവശ്യം) അത് കൂടിക്കൊണ്ടിരിക്കുകയും ഒരു ഘട്ടത്തിൽ നമുക്ക് കുഴിച്ചെടുക്കാവുന്ന ഓയിലിന്റെ ബാരൽ / ഡേ റേറ്റ് ഒരു മാക്സിമം എത്തുകയും അത് കഴിഞ്ഞു ഈ അളവ് കുറയുകയും ചെയ്യും അങ്ങനെ സംഭവിച്ചാൽ ഓയിലിന്റെ ഡിമാൻഡ് പതിയെ കൂടുകയും സപ്ലൈ കുറയുകയും ചെയ്യും. അതോടെ ക്രൂഡ് വില കൂടുകയും ഒരു പോയിന്റ് എത്തുമ്പോൾ മറ്റു ഇന്ധനങ്ങൾ / ടെക്നോളജി ആവും ഓയിലിനെക്കാൾ വിലക്കുറവ് . ഈ ഒരു പ്രോസസ്സ് ഏകദേശം 10 -15 വര്ഷം എടുക്കും എന്നാണ് അനുമാനിക്കപ്പെട്ടിരിക്കുന്നത് . അതായത് 2020 പീക്ക് ഓയിൽ ആയാലും 2035 ഓട് കൂടി മാത്രമേ ഓയിൽ നിന്നും മറ്റു സോഴ്സുകളിക്കു ഡിമാൻഡ് എത്തുകയുള്ളൂ. ഏതാണ്ട് 2015 വരെ ലോകത്തിൽ നിലനിന്ന കാഴ്ചപാട് ഇതായിരുന്നു കാരണം ഏകദേശം 60 -70 ശതമാനം ഓയിൽ ഡിമാൻഡ് ഉണ്ടാക്കുന്ന ഓട്ടോമൊബൈൽ / ചരക്കു നീക്കം ഇനിയും ഒരു ആൾട്ടർനേറ്റീവ് സോഴ്സ് കണ്ടെത്തിയിട്ടില്ലായിരുന്നു. പാരീസ് ക്ലൈമറ്റ് അക്കോർഡ് അനുസരിച്ചു മിക്ക രാജ്യങ്ങളും 2040 തോട് കൂടി ഐ സി എൻജിനുകൾ (30 -35 % എഫിഷ്യന്റ് ) പൂർണമായും ഉപേക്ഷിക്കും എന്നുള്ള തീരുമാനവും ഈ വാദത്തെ പിന്തുണച്ചു. ഏകദേശം നൂറു വര്ഷം ആയി ഓയിൽ എൻജിൻ കാറുകൾ മാത്രം നിർമിക്കുന്ന ജർമൻ/ അമേരിക്കൻ / ജാപ്പനീസ് കാർ ഉല്പാദകരും ബിഗ് ഓയിൽ കമ്പനികളും എല്ലാം ഈ ഓയിൽ നിന്നുള്ള മാറ്റം 2035 ഓട് കൂടി മതി എന്ന നിലപാടിൽ ആയിരുന്നു.

പക്ഷെ ഏകദേശം 2015 കൂടി ക്രൂഡ് ഓയിലിന്റെ അന്ത്യം ഓയിൽ ഉത്പാദനം കുറയുക മൂലം അല്ല ഓയിൽ ലോകത്തിനു വേണ്ടാത്ത ഒരു അവസ്ഥയിൽ കൂടി ആയിരിക്കും എന്ന വാദം വന്നത് അതിനു കാരണം ഒരു ടെക്‌നോളജിക്കൽ ഇന്ററപ്‌ഷൻ ആയിരുന്നു അതെ ഇലക്ട്രിക് കാറുകൾ . യൂബർ , ഒയോ പോലെ 2007 മുതൽ എല്ലാവരും പുച്ഛിച്ചു തള്ളിയ ഒരു കാലിഫോണിയ ബേസ്ഡ് കമ്പനി ടെസ്ല അവരുടെ റോഡ്സ്റ്റർ / മോഡൽ എസ് വാഹനങ്ങൾ നിറത്തിൽ ഇറക്കി . അപ്പോൾ തന്നെ യാഥാർഥ്യ ബോധം ഉള്ളവർക്കൊക്കെ മനസിലായി ഇലക്ട്രിക് കാറുകൾ എല്ലാ അർഥത്തിലും ഐ സി എൻജിൻ കാറുകളെക്കാൾ മുകളിൽ ആണ് കൂടാതെ പൊല്യൂഷൻ ഇല്ല താനും ഇവ വില കുറച്ചു മാസ്സ് പ്രൊഡ്യൂസ് ചെയ്‌താൽ നമ്മൾ വിചാരിക്കുന്നതിനു മുൻപ് തന്നെ ഇലക്ട്രിക് കാറുകൾ ഓയിലിന്റെ ഡിമാൻഡ് കുറയ്ക്കും . ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുന്നത് അനുസരിച്ചു ഓയിലിന്റെ വില വീണ്ടും താഴോട്ട് പോകും ഓയിൽ കുഴിച്ചെടുക്കാൻ ഉള്ള ഉല്പാദനച്ചിലവ് കിട്ടാതാവുന്നതോടെ ഒരൊ രാജ്യങ്ങൾ ആയി ഓയിൽ പ്രൊഡക്ഷൻ നിർത്തും അവസാനം ഉല്പാദനച്ചിലവ് ഏറ്റവും കുറവുള്ള സൗദിയും.

പക്ഷെ എപ്പോഴാണ് ഈ ഇലക്ട്രിക് കാറുകൾ ഓയിൽ ഇൻഡസ്‌ട്രിയിൽ ഒരു ചലനം ഉണ്ടാക്കാൻ സാധ്യത ഉള്ളത്. ഇന്ന് ഇലക്ട്രിക് കാറുകൾ ഒരു മെക്കാനിക്കൽ യന്ത്രം അല്ല അതിനെ ഒരു ലാപ്ടോപ്പ് / അല്ലെങ്കിൽ മൊബൈൽ വിത്ത് വീൽ എന്നതുപോലെ ആണ് ശാസ്ത്ര ലോകം കാണുന്നത് . 2010 പെട്ടി പോലിരുന്ന ചൈനീസ് ഫോണുകൾ ഇന്ന് വന്ന മാറ്റം പോലെ ഇലക്ട്രിക്ക് കാർ ഡവലപ്മെന്റ് വളരെ അധികം വേഗതയിൽ നടക്കുന്നു . ഗ്ലോബൽ ഓയിൽ സപ്ലെയിൽ എന്തെങ്കിലും ചലനം ഉണ്ടാകണം എങ്കിൽ ഈ ലോകത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആകേണ്ടതില്ല ലോകത്തിലെ 100 കോടി വാഹനങ്ങളിൽ വെറും 1 % ഇലക്ട്രിക്ക് ആയാൽ ഇവ ഏകദേശം 2,000,000 ബാരൽ ക്രൂഡ് ഓയിൽ ആണ് മാർക്കറ്റ് ഡിമാന്റിൽ നിന്നും മാറ്റുന്നത് . 2019 ഫെബ്രുവരി ആയപ്പോൾ തന്നെ ലോകത്തെ റോഡുകളിൽ ഏകദേശം 56 ലക്ഷത്തിനു മുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ട് ഇത് 2021 ഇൽ മൂന്നു മടങ്ങു കൂടി ഏകദേശം 1 .5 കോടി എത്തും ടെസ്ലയുടെ കാലിഫോർണിയ / ഷാൻഹായ്‌ / ബെർലിൻ ഫാക്ടറികൾ എല്ലാം കൂടിയാൽ ഏകദേശം ഒരു വര്ഷം 20 ലക്ഷം ഇലക്ട്രിക്ക് കാറുകൾ ഉണ്ടാക്കാൻ സാധിക്കും വോക്‌സ് വാഗൻ ടൊയോട്ട ജർമൻ കമ്പനികൾ ആയ ബെൻസ് ഓഡി bmw , ചൈനീസ് എന്നിവരുടെ ലക്ഷകണക്കിന് കാറുകൾ ഇറക്കാനുള്ള തീരുമാനം വേറെ . ഇത് ഒരു സ്ഥിരമായ ഓയിൽ ഓവർ സപ്പ്ളെ ഉണ്ടാക്കും മിഡില് ഈസ്റ്റ് ഒരു പെര്മനെന്റ് സാമ്പത്തിക മാന്ദ്യത്തിലേക്കു പോകും . പിനീടുള്ള ഓരോ വർഷവും ഗൾഫ് കൂടുതൽ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലേക്കു പോകും ലക്ഷകണക്കിന് വരുന്ന പ്രവാസികൾ കേരളത്തിലേക്ക് തിരിച്ചു വരേണ്ടി വരും ഒരു തിരിച്ചു പോക്കില്ലാതെ .

Comments are closed.