1470-490

ചൊവ്വന്നൂര്‍ ബ്ലോക്കില്‍ 12.88 കോടിയുടെ വികസന പദ്ധതികള്‍

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 12.88 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് തലത്തില്‍ 102 പദ്ധതികളാണ് നടപ്പാക്കുക. ബ്ലോക്കിന് കീഴിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ 11 പദ്ധതികളാണ് നടപ്പാക്കുക. 56.50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. വനിതകളുടെ ഉന്നമനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 26 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി വനിതാ സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കും. വയോജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പകല്‍ വീട് പ്രവര്‍ത്തനങ്ങള്‍ക്കുമായി 18 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ മാലിന്യ നിര്‍മാര്‍ജ്ജനം, റോഡ് വികസനം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

Comments are closed.