1470-490

ബോട്ടുകളിലേയ്ക്ക് ടെക്നിക്കല്‍ സ്റ്റാഫുകളെ ആവശ്യമുണ്ട്

കൊടുങ്ങല്ലൂര്‍: അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാര്‍ഡ്/ ബി.എസ്.എഫ് വാട്ടര്‍ വിഭാഗം വിമുക്ത സൈനികര്‍ക്ക് അപേക്ഷിക്കാം.

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ യോഗ്യത: കേരള മൈനര്‍ പോര്‍ട്ട്സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്/എംഎംഡി) ലൈസന്‍സും 3 വര്‍ഷം കടലില്‍ ബോട്ട് ഓടിച്ചുള്ള പരിചയവും. എഞ്ചിന്‍ ഡ്രൈവര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ്. ബോട്ട് ലാസ്‌കര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. മറൈന്‍ ഹോം ഗാര്‍ഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വര്‍ഷത്തെ പുറംകടലിലെ പരിചയവും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും.

പ്രായപരിധി 50 വയസ് കവിയരുത്. സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ റൂറല്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0487- 2361000

Comments are closed.