1470-490

ലോഗോ പ്രകാശനം ചെയ്തു


മാഹി: സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംമ്പർ ആദ്യവാരത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി അക്കാദമി  ഫുട്ബോൾ ടൂർണ്ണമെന്റിന്റെ 
ലോഗോ പ്രകാശന കർമ്മം അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസീസ് മാസ്റ്റർ നിർവ്വഹിച്ചു. അഡ്വക്കേറ്റ് പി.കെ. വൽസരാജ്, മനോജ് വളവിൽ, ഉമേഷ് ബാബു ,ചീഫ് കോച്ച് മുഹമ്മദ് സലീം പി.ആർ, എന്നിവർ ആശംസകൾ നേർന്നു. പാറമ്മേൽ അശോകൻ , പോൾ ഷിബു , സുജിത്ത് വളവിൽ, മഹേഷ് വി.
സുജിത്ത് .വി എന്നിവർ നേതൃത്വം നൽകി. അക്കാദമി ട്രഷറർ അഡ്വ ടി. അശോക് കുമാർ സ്വാഗതവും, അജയൻ പൂഴിയിൽ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206