1470-490

പാചകവാതക വില വര്‍ധന: കേന്ദ്ര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടി- വിമന്‍ ഇന്ത്യ മുവ്‌മെന്റ്

തിരുവനന്തപുരം: കേന്ദ്ര ബിജെപി സര്‍ക്കാര്‍ പാചക വാതക വില അടിക്കടി വര്‍ധിപ്പിച്ച് ജനദ്രോഹ നടപടികള്‍ തുടരുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് പാചകവാതക വില കൂട്ടിയിരിക്കുന്നത്. 50 രൂപ കൂടി വര്‍ധിപ്പിച്ചതോടെ 2 മാസത്തിനിടെ 103 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2014 ല്‍ കേവലം 410 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന്റെ വില ഇപ്പോള്‍ 1100 നോട് അടുത്തിരിക്കുന്നു. ഇന്ധന വര്‍ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും മൂലം നടുവൊടിഞ്ഞിരിക്കുന്ന ജനങ്ങളെ വീണ്ടും വീണ്ടും വലയ്ക്കുന്നത് നീതീകരിക്കാനാവില്ല. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയില്ലാത്ത സമീപനം കേന്ദ്രം അവസാനിപ്പിക്കണം. ഫാഷിസത്തിന്റെ മനുഷ്യത്വ വിരുദ്ധതയാണ് കുത്തകകളുടെ താല്പര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള അനിയന്ത്രിത വില വര്‍ധനയ്ക്കു പിന്നില്‍. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം ഐ ഇര്‍ഷാന ഓര്‍മിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689