1470-490

ഇംഗ്ലീഷ് അധ്യാപകർക്കായി തലശ്ശേരിയിൽ ശനിയും ഞായറും ദേശിയ കോൺഫറൻസും ശിൽപശാലയും

തലശ്ശേരി: ഇംഗ്ലീഷ് അദ്ധ്യാപകരിലുള്ള ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താൻ റീമേറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ ദേശീയ കോൺഫറൻസും ശിൽപശാലയും സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലായി നടത്തുന്ന സെമിനാർ ബoഗളൂര് റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ-ബി.കെ.എസ്.വർധൻ ഉത്ഘാടനം ചെയ്യും. ഡോ. പി. നാഗരാജ്, ഡോ- സി.രവിനാരായണൻ, ഡോ- പത്മശ്രീ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകും. കോൺഫറൻസിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും. തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഹാളാണ് വേദി. തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള 200 ഓളം ഇംഗ്ലീഷ് അധ്യാപകർ പങ്കെടുക്കും. ഞായറാഴ്ചത്തെ സമാപന സമ്മേളനത്തിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. പത്ര സമ്മേളനത്തിൽ റീമേറ്റ്സ് ഡയറക്ടർ ഡോ- കെ.ചന്ദ്രൻ, ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ പ്രിൻസിപ്പൽ ഡോ.എ.വി.സുജിത്ത്, റീമേറ്റ്സ് പ്രസിഡണ്ട് എം.കെ.പ്രമോദൻ, അക്കാഡമിക് കോ-ഓർഡിനേറ്റർ എം.സുരേഷ് കുമാർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206