1470-490

കൊരട്ടി പഞ്ചായത്തിൽ ഇനി മുതൽ ഡിജിറ്റൽ ഇടപാടുകൾ

കൊരട്ടി: കടലാസ് കറൻസി ഇടപാടുകളോട് വിട പറഞ്ഞ് കൊരട്ടി പഞ്ചായത്ത് ഇനി മുതൽ ഡിജിറ്റൽ ഇടപാടിലേക്ക് മാറുന്നു. പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് വഴിയുള്ള എല്ലാ പണമിടപാടും ഡിജിറ്റൽ വൽക്കരണത്തിലേക്ക് മാറുന്നതിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കൊരട്ടി ഫെഡറൽ ബാങ്കും ആയി സഹകരിച്ചാണ് കൊരട്ടി പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഡിജിറ്റൽ ഇടപാടുകൾക്കായി സ്വീപ്പിംങ്ങ് മെഷീൻ, യു.പി.ഐ.പേയ്മെൻ്റ്, ഓൺലൈൻ പെയ്മെൻ്റ് എന്നി സംവിധാനങ്ങൾ ഒരുക്കിയത്. ഫെഡറൽ ബാങ്ക് മാനേജർ ഹരികൃഷ്ണൻ, വികസനകാര്യ സ്ഥിരം സമതി ചെയർമാൻ അഡ്വ.കെ.ആർ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ, പഞ്ചായത്ത് സെക്രട്ടറി സി.എൻ.ഷിനിൽ, ഷാജു ഡി.വിതയത്തിൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206