1470-490

അഫ്ളലുൽ ഉലമ പ്രിലിമിനറി കോഴ്സ്: അപേക്ഷ 21 വരെ

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ 2022-23 അധ്യയന വർഷത്തെ അഫ്ളലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്ക് ജൂലൈ 21വരെ അപേക്ഷിക്കാം. കേരള ഗവൺമെൻറ്, കണ്ണൂർ സർവകലാശാല, യുജിസി എന്നിവയുടെ അംഗീകാരമുള്ള എയിഡഡ് സ്‌ഥാപനമാണ്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അർഹരായവർക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാണ്. അഫ്സൽ ഉലമ പ്രിലിമിനറി കോഴ്സ് കഴിഞ്ഞ് അധ്യാപക പരിശീലനത്തിന് ശേഷം പ്രൈമറി സ്കൂളുകളിൽ അറബിക് അധ്യാപകനാവാം. അറബി ഭാഷയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് ഡിഗ്രി, പിജി തുടർ പഠനങ്ങൾക്കുള്ള അവസരവുമുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 9947646164, 9446650834

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206