1470-490

തലശ്ശേരിയിലെ ഡോ.വേണുഗോപാലിൻ്റെ 1-32 കോടി തട്ടി ഒളിവിൽ പോയവരിൽ ഒരു പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി

തലശ്ശേരി: വന്ധ്യതാ ചികിത്സാ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ച തലശ്ശേരിയിലെ ഗൈനോക്കോളജിസ്റ്റ് ഡോ.വേണുഗോപാലിന് സഹായ വാഗ്ദാനം നൽകി കബളിപ്പിച്ച് 1.32 കോടി രൂപ കൈക്കലാക്കിയ തട്ടിപ്പ് സംഘത്തിലെ ആറാം പ്രതി നൽകിയ മുൻകൂർ ജാമ്യ ഹരജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി. പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന തൃശൂർ എളന്തുരുത്തിയിലെ കെ.പി.രാജുവിൻ്റെ ഹർജിയാണ് ജില്ലാ ജഡ്ജ് ജോബിൻ സബാസ്റ്റ്യൻ തള്ളിയത് – പാമ്പിൻ വിഷം കടത്ത് ഉൾപെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജു. _ കുപ്രസിദ്ധമായ കൊടകര കുഴൽപണക്കേസിലും മറ്റും പ്രതിയായ തലശ്ശേരി എടത്തിലമ്പലം സ്വദേശിയും ഭാര്യയും കൂട്ടുപ്രതികളാണ്. സ്ത്രീകൾ ഉൾപെടെ 8 പേരാണ് ഡോക്ടറെ വഞ്ചിച്ച കേസിൽ കുറ്റാരോപിതരായി ഒളിവിൽ കഴിയുന്നത്. വന്ധ്യത ക്ലിനിക്ക് തുടങ്ങാനായി തൃശൂരിലെ ബാങ്കിൽ നിന്ന് വായ്പയെടുത്തു തരാമെന്ന് വിശ്വസിപ്പിച്ചാണ് തലശ്ശേരിക്കാർ ഉൾപെട്ട തൃശൂർ തട്ടിപ്പ് സംഘം ഡോക്ടർ വേണുഗോപാലിനെ  സമർത്ഥമായി വഞ്ചിച്ചത് – ഈട് നൽകാൻ സ്വത്തില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ഞങ്ങൾ ശരിയാക്കാമെന്നും വായ്പയുടെ പകുതി നൽകിയാൽ മതിയെന്നുമായിരുന്നു വരെ ഉപാധി.ഫൈനാൻസിയേഴ്സിൽ നൽകാനാണെണ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി ചെക്കുകൾ വാങ്ങി – ഇത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് – പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാറും പ്രതിഭാഗത്തിനായി അഡ്വ. ജിജേഷ് കുരിക്കളാട്ടുമാണ് ഹാജരായത് –

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098