1470-490

ഷെമി ആശുപത്രി തൊഴിലാളികൾ സമരം ശക്തമാക്കുന്നു

തലശ്ശേരി: ജോലിയും  ആനുകൂല്യങ്ങളും നിഷേധിച്ച് അടച്ചിട്ട തലശ്ശേരിയിലെ ഷെമി ആശുപത്രിയിൽ ജീവനക്കാർ തുടരുന്ന അനിശ്ചിതകാല സമരം ശക്തമാക്കാൻ കണ്ണൂർ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു.തീരുമാനിച്ചതായി സംഘടനാ ഭാരവാഹികൾ വാത്താ സമ്മേളനത്തിൽ അറിയിച്ചു. സമരം ഒരു മാസം തികയാറായിട്ടും ഒത്തുതീർപ്പിന് വഴങ്ങാത്ത മാനേജ്മെൻ്റിൻ്റെ മർക്കടമുഷ്ടിക്കെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്ന് പ്രസിഡണ്ട് പി.ഹരീന്ദ്രനും സിക്രട്ടറി വി.വി.ബാലകൃഷ്ണനും പറഞ്ഞു. കഴിഞ്ഞ 46 വർഷം നല്ല നിലയിൽ ആശുപത്രി നടത്തിയ ഡോ.കാസിം ആരുമറിയാതെ അതീവ രഹസ്യമായി പിണറായി സ്വദേശി പ്രേമരാജന് നടത്തിപ്പിന് നൽകി. അതുവരെ ജോലി ചെയ്ത 25 ഓളം ജീവനക്കാരുടെ സർവ്വീസ് ആനുകൂല്യങ്ങൾ പഴയ മാനേജ്മെൻറും പുതുതായി ഏറ്റെടുത്ത പ്രേമരാജനും നൽകാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് തൊഴിലാളികൾ ആദ്യം സൂചനാ സമരവും പിന്നാലെ ഇക്കഴിഞ്ഞ ജൂൺ 10 മുതൽ അനിശ്ചിതകാല സമരവും ആരംഭിച്ചത് – പട്ടിണിയിലേക്ക് നീങ്ങുന്ന തൊഴിലാളികളെ രക്ഷിക്കാൻ മറ്റു സംഘടനകളുടെ സഹകരണത്തോടെ അടുത്ത ദിവസം സമരസഹായ സമിതി രൂപീകരിക്കും. ഇതിൽ പിന്നീട് മാനേജ്മെൻറുകളുടെ വീട്ടുപടിക്കൽ സത്യാഗ്രഹ സമരം നടത്തും. -ടി.പി.ശ്രീധരൻ, സി.ശ്രീജൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206