1470-490

ബഷീർ ദിനാചരണം- നാടൻ പാട്ട് ശില്പശാല

കോട്ടക്കൽ: കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ചു മലയാള സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം പ്രവർത്ത നോദ്ഘാടനം അതുൽ നറുകര ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. “പാടാം ഇമ്മിണി നേരം ” എന്ന പേരിൽ നടന്ന പരിപാടിയിൽ ബഷീർ കഥാ പാത്രങ്ങൾ അരങ്ങിലേക്ക് പാട്ടുമായെത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി.അതുൽ നറുകര നാടൻപാട്ട് ശില്‌പശാലക്ക്‌ നേതൃത്വം നൽകി.മാനേജർ കെ ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രദീപ് വാഴങ്കര, വി റൈഹാനത്ത്., പി സ്മിത, കെ രശ്മി, കെ നികേഷ്,ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206