1470-490

ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തലെ ചോർച്ച

ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തലെ ചോർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ടെക്നിക്കൽ എക്‌സാമിനർ സ്ഥല പരിശോധന നടത്തിയതായും റിപ്പോർട്ട് ലഭ്യമാക്കാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ രേഖാമൂലം അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഫെബ്രുവരി മാസത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് പ്ലാനിറ്റോറിയും പൊതുജനങ്ങൾക്ക് തുറന്ന് നൽകുവാൻ തീരുമാനിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206