1470-490

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിലെ വ്യാപാരി വ്യവസായി സമിതി ഹാളിൽ നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി ഉത്ഘാടനം ചെയ്തു – പാലയാട് രവി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഹരീന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി -ടി.സി.പ്രദീപൻ മാസ്റ്റർ ആശംസ അർപ്പിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച പ്രസ് ഫോറം മുൻസിക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ, സ്ഥലം മാറിപ്പോയ ചന്ദ്രിക ലേഖകൻ മധു മട്ടനൂർ എന്നിവരെ നഗരസഭാ ഉപാധ്യക്ഷൻ വാഴയിൽ ശശി പൊന്നാട അണിയിച്ചു ഉപഹാരം നൽകി. ആദരം ഏറ്റുവാങ്ങിയ ഇരുവരും മറുപടി പ്രസംഗം നടത്തി – ലൈബ്രറിയിലേക്കുള്ള പുസ്തകം വ്യാപാരി വ്യവസായി സമിതി സിക്രട്ടറി സി.പി.എം.നൌഫൽ കൈമാറി. യു. സ്വേദ ഏററു വാങ്ങി – പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറി സിക്രട്ടറി പി.ദിനേശൻ സ്വാഗതവും ജോ.സിക്രട്ടറി എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. നഗരത്തിലെ യു.പി.സ്കുൾ വിദ്യാർത്ഥികൾക്കായി വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികളെയും ജീവിതത്തെയും അടിസ്ഥാനമാക്കി ക്വിസ് മത്സരവും നടത്തി – ഒ.ചന്തുമേനോൻ സ്മാരക വലിയ മാടവിൽ, സെൻറ് ജോസഫ്, തിരുവങ്ങാട്, സേക്രട്ട് ഹാർട്ട്, ബി.ഇ.എം.പി., അയ്യലത്ത്, ഗവ.ഗേൾസ്, എം.എം തുടങ്ങി 8 സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. തിരുവങ്ങാട് ഒന്നാം സ്ഥാനം നേടി. സെൻറ് ജോസഫും സേക്രട്ട് ഹാർട്ടും രണ്ടാം സ്ഥാനം പങ്കിട്ടു. വലിയ മാടാവിൽ സ്കൂളിനാണ് മൂന്നാം സ്ഥാനം -തിരുവങ്ങാട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കെ.വി.ശ്രീലക്ഷ്മി, അനന്യ മനോജ് എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെൻറ് ജോസഫിലെ നിവേദ് സുനീഷ്, എസ്.എം.ദേവദർശ്,, സേക്രട്ട് ഹാർട്ടിലെ എ.പി.ഫാദിയ, കെ.ആദ്യശ്രീ, എന്നിവരാണ് രണ്ടാംസ്ഥാനം നേടിയത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206