1470-490

തിരൂരങ്ങാടി ബാങ്കിൽ ലക്ഷങ്ങൾ വെട്ടിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ

തിരൂരങ്ങാടി : ജനങ്ങളിൽ നിന്ന് ബാങ്കിനായി പിരിച്ചെടുത്ത ലക്ഷങ്ങളുമായി മുങ്ങിയ യൂത്ത് ലീഗ് നേതാവ് പിടിയിൽ .തിരൂരങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനും, യൂത്ത് ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡന്റും, വൈറ്റ് ഗാർഡ് കോഡിനേറ്ററുമായ പങ്ങിണിക്കാടൻ സർഫാസ് (47) ആണ് ദിവസേനയുള്ള ബാങ്കിന്റെ ലക്ഷകണക്കിന് രൂപയുടെ കളക്ഷനുമായി മുങ്ങിയത്.ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ കബളിക്കപെട്ടവരുടെ പരാതികളെ തുടർന്ന് തിരൂരങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുങ്ങിയ ലീഗ് നേതാവിനെ മൈസൂരിൽ നിന്നാണ് പിടികൂടിയത്.കവടക്കാരിൽ നിന്നും , ദിനേന നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത ലക്ഷകണക്കിന് രൂപയുമായി ലീഗ് നേതാവ് മുങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയമായ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും പരാതിക്കാർ പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് ബാങ്ക് സിക്രട്ടറിയും പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.127 അകൗണ്ട് കളിൽ നിന്നായി 65 ലക്ഷത്തോളം രൂപ കടക്കുമെന്നാണ് വിലയിരുത്തുന്നത്.ഇന്നലെയാണ് മൈസൂരിൽ നിന്ന് സർ ഫാസിനെ പിടികൂടിയത്. കഴിഞ്ഞ മാസം 26 ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇയാളെ കാണാനില്ലന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതിപെട്ടിരുന്നു.അന്യേഷണത്തിൽ ലീഗ് നേതാവ് മൈസൂരിലുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇയാളെ ലീഗ് പുറത്താക്കിയാതായി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.ജില്ലയിലെ ലീഗ് ഭരിക്കുന്ന പല ബാങ്ക് കളിലും ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളും നടക്കുന്നതായി വ്യാപക ആരോപണങ്ങളുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098