1470-490

ആംബുലൻസ് കൈമാറി

എലിഞ്ഞിപ്ര കുടുംബാരോഗ്യകേന്ദ്രത്തിന് എം പി ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് കൈമാറി ബെന്നി ബഹനാൻ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും എലിഞ്ഞിപ്ര കുടുംബാരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് എം പി നിർവഹിച്ചു. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എലിഞ്ഞിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിന് 978149/- രൂപയാണ് അനുവദിച്ചത്. തൃശൂർ, എറണാകുളം, ജില്ലകളിലെ നിലവിൽ ആംബുലൻസ് സൗകര്യമില്ലാതിരുന്ന സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾക്കും, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കുമായി 11 ആംബുലൻസുകൾക്കാണ് ഇതുവരെ ഫണ്ട് അനുവദിച്ചത്. പദ്ധതി നിർവ്വഹണ ഏജൻസിയായ തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസർ നിർദ്ദേശിച്ച ക്രമീകരണങ്ങളോട് കൂടിയ ആംബുലൻസ് ആണ് അനുവദിച്ചത് എന്ന് എം പി അറിയിച്ചു. ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീന ഡേവിസ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി കെ ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പി പോളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഡീന. കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, വൈസ് പ്രസിഡന്റ് ഷീമ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മറ്റ് ജനപ്രതിനിധികൾ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജീവൻ, ആരോഗ്യപ്രവർത്തകർ എന്നിവരും പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206