1470-490

കാലികൾക്ക് മേയാൻ കോടികൾ ചിലവിട്ട് സ്റ്റേഡിയം

അരീക്കോട്. അരീക്കോടിൻ്റെ ഫുട്ബോൾ സ്വപ്നങ്ങൾ തകർത്തു കൊണ്ട് സ്റ്റേസിയം കാലികൾക്ക് മേയാനുള്ള ഇടമായി മാറി.അരീക്കോടിൽഅന്താരാഷ്ട്ര നിലവാരമുള്ള ‘സ്റ്റേഡിയം വാഗ്ദാനം ചെയ്ത് പ്രവർത്തിയാരംഭിച്ച് ഒൻപത് വർഷംപിന്നിട്ടിട്ടുംബാപ്പുസാഹിബ് ഫുഡ്ബോൾ സ്റ്റേഡിയംപദ്ധതി പൂർത്തികരിക്കാതെ പാതിവഴിയിൽ നിലച്ചു. സ്റ്റേഡിയംപദ്ധതി നടത്തിപ്പിന്റെ മറവിൽ ക്രമക്കേടിനെ തുടർന്ന് കോടി കണക്കിന് ഫണ്ട് ചില വഴിച്ച പദ്ധതിയാണ് നിലച്ചത്. നാഷണൽ ഗെയിംസ് അതോറിറ്റിയുടെ കീഴിൽ ആരംഭിച്ച സ്റ്റേഡിയം നിർമാണത്തിന്വിവിധ ഗവ.സ്ഥാപനങ്ങൾ ഉൾപ്പെടെ ആറ്കോടിയിലേറെഫണ്ടായി അനുവദിച്ചത്അരിക്കോട്കാട്ടുതായ് മൈതാനം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013 ൽ ആരംഭിച്ച പ്രവർത്തിയിൽ സാമ്പത്തിക ക്രമക്കേട് ആരംഭത്തിൽ ഉയർന്നിരുന്നു .കോടി ക്കണക്കിന് ഫണ്ട് അനുവദിച്ച നിർമാണ പ്രവർത്തി ഏറ്റെടുത്ത ബന്ധപ്പെട്ടവർ പ്രവർത്തി നീട്ടികൊണ്ട് പോകാനുള്ള ശ്രമം തുടർന്നിട്ടും അരീക്കോടിലെ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ഉണ്ടാകാത്തതിൽ ഏറെ ചർച്ചയായിരുന്നുആറ്കോടിയിലേറെ വിവിധ ഫണ്ടുകളായി നാഷണൽ ഗെയിംസ് അതോറിറ്റിയുടെ കീഴിൽ സിന്തറ്റിക് ട്രാക് ഉൾപ്പെടെനിർമ്മാണത്തിന് ചില വഴിച്ചതായി രേഖകളിൽ പറയുന്നു. 2016ൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രവർത്തി 2022 കഴിഞിട്ടും പൂർത്തികരിക്കാൻ കഴിയാത്ത രീതിയിൽ കാട് മൂടി കിടക്കുയും ഗ്രൗണ്ടിന് ചുറ്റും സ്ഥാപിച്ച ബാരികേടുകൾ തകർന്ന നിലയിലുമാണ് .മഴക്കാലത്ത് ചാലിയാറിൽ ജലനിരപ്പ് ഉയർന്നാൽ ഗ്രൗണ്ട് ഉൾപ്പെടെയുള്ള ഭാഗം വെള്ളം നിറയുമെന്നതിനാൽ സിന്തറ്റിക് സൗകര്യംപ്രായോഗികമല്ല എന്നാണ് പറയുന്നത്. എന്നാൽ ഗ്രൗണ്ട് നിർമ്മാണത്തിൻ്റെ അഡ്മിനിസ്ട്രേഷൻ അനുമതിക്കുള്ള പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവെച്ച് പദ്ധതിക്ക് അനുമതി നൽകി ഫണ്ട് ക്രമക്കേടിന് അവസരമൊരുക്കുകയായിരുന്നു തുടർപ്രവർത്തി നടക്കാതെ കാടുപിടിച്ച സ്റ്റേഡിയം കാലികൾക്ക് മേയാനുള്ള ഇടമായി മാറിയിട്ടും പ്രതിഷേധ സ്വരമുയരാത്തതിന് പിന്നിൽ രാഷ്ട്രിയ ഒത്തുകളിയെന്ന് ഫുട്ബോൾ പ്രേമികൾ പറയുന്നു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098