1470-490

മിഡ് ടൌൺ ലയൺസ് ഭാരവാഹികൾ ഇന്ന് സ്ഥാനമേൽക്കും

തലശ്ശേരി: തലശ്ശേരി മിഡ് ടൌൺ ലയൺസ് ഭാരവാഹികൾ ഇന്ന് (ചൊവ്വ) സ്ഥാനമേൽക്കും. ഹോളോവേ റോഡിലെ ലയൺസ് ഹാളിൽ വൈകിട്ട് 7നാണ് ചടങ്ങ് നടത്തുന്നത്. ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ് മുഖ്യാതിഥിയാവും. മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തറെ ആദരിക്കും. നോവലിസ്റ്റ് സ്വരൺ ദ്വീപ്, ഗായകൻ കരൺ രജീഷ്, കർഷകൻ ധ്യാൻ കൃഷ്ണ എന്നിവർക്ക് യുവപ്രതിഭാ പുരസ്കാരങ്ങൾ സമർപ്പിക്കും. വിദ്യാഭ്യാസ സഹായ നിധി വിതരണം, വീൽചെയർ വിതരണം, മരുന്നു വിതരണം എന്നിവയും നടത്തും. സ്ഥാനാരോഹണ പരിപാടികൾ അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നിയുക്ത ഭാരവാഹികളായ പ്രവീൺ തിരുവാരത്ത് കിരൺ ഭാസ്കർ, റിനിൽ മനോഹരൻ ഡോ.പി.എ.രാധാകൃഷ്ണൻ, ജിതേഷ് രാജൻ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206