
തലശ്ശേരി: ദാറുസ്സലാം ഇസ്ലാമിക് അക്കാദമി കോളേജ് യൂണിയന് സദയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ദാറുല്‍ ഹുദാ ഇസ്ലാമിക സര്‍വകലാശാല രെജിസ്ട്രാര്‍ ഡോ. റഫീഖലി ഹുദവി ഉദ്ഘാടനം ചെയ്തു. ബുക്കര്ടി വാഷിംഗ്ടണിന്റെ അപ് ഫ്രം സ്ലേവറി എന്ന പുസ്തകം വിവര്‍ത്തനം ചെയ്ത ദാറുസ്സലാം പൂര്‍വ വിദ്യാര്‍ത്ഥി ആമിര്‍ ഷെഫിനും, അഹ്മദ് മര്‍സൂഖിയുടെ അഖീദതുല്‍ അവാം എന്ന കാവ്യഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അറഫാത് വാണിമേലിനും കേരളാ സ്റ്റേറ്റ് വഖഫ് ബോഡ് മെമ്പര്‍ അഡ്വ. പി.വി സൈനുദ്ധീന്‍ പുരസ്കാരം നല്കി. പ്രിന്‍സിപ്പാള്‍ കബീര്‍ ഹുദവി അധ്യക്ഷത വഹിച്ചു. തച്ചറക്കല്‍ മൂസക്കുട്ടി, ഷറഫുദ്ധീന്‍ ഹുദവി, ദാവൂദ് ഹുദവി, റഊഫ് ഹുദവി, അന്‍വര്‍ ഹുദവി, നിഹാല്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.