1470-490

നിർധന കുടുംബത്തിലെ വൃക്കരോഗിയായ യുവാവിന് ചികിത്സാ സഹായം ഒരുക്കാൻ രണ്ട് ദേശക്കാർ കൈകോർത്തു

തലശ്ശേരി: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്ന നിർധന കുടുംബത്തിലെ യുവാവിന് വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്കുള്ള ചിലവ് നിറവേറ്റാൻ രണ്ട് ദേശക്കാർ കൈകോർത്തു. മത്സ്യതൊഴിലാളിയായ ഗോപാല പേട്ടയിലെ മക്കോച്ചൻ വീട്ടിൽ രാജൻ്റെയും തലായിലെ പരേതയായ പ്രമോദിനിയുടെയും മകൻ അക്ഷയ കുമാറിൻ്റെ (26) ചികിത്സക്കായാണ് അച്ചൻ്റെയും അമ്മയുടെയും നാട്ടുകാർ ഒരുമിച്ച് ചികിത്സാ സഹായം സ്വരൂപിക്കാനിറങ്ങിയത്. ഇതിനായി സി.രാജീവൻ ചെയർമാനായും കൗൺസിലർ ജിഷ ജയചന്ദ്രൻ കൺവീനറായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ് നാട്ടുകാർ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് അക്ഷയ കുമാർ ചികിത്സിക്കുന്നത്. ഓട്ടോ ഡ്രൈവറായ ജ്യേഷ്ടൻ ശ്യാംജിത്താണ് കുടുംബം പോറ്റുന്നത്. അനുജൻ്റെ അസുഖം കാരണം ശ്യാംജിത്തിനും കൃത്യമായി ജോലിക്ക് പോവാനാവുന്നില്ല. മകനെ നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വന്തം വൃക്ക അച്ചൻ രാജനാണ് നൽകുന്നത്. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. സഹായമെത്തിക്കേണ്ട അക്കൌണ്ട് നമ്പരും തലശ്ശേരി പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. സി.പി.അഷ്റഫ്, പി .വി.സുനിൽകുമാർ, സി.പി.സുമേഷ്, ഐറി സ്റ്റീഫൻ, പി.പി.അനില എന്നിവരും സംബന്ധിച്ചു. അക്കൌണ്ട് നമ്പരുകൾ- 001022010000582- ഐ.എഫ്.എസ്.സി. കോഡ്: UBlN 09001O9- യൂനിയൻ ബാങ്ക് തലശ്ശേരി- ഗൂഗിൾ പേ നമ്പർ- 9947302502.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206