1470-490

സർക്കസ് കലാകാരന്മാർക്കുള്ള പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു

തലശേരി: സർക്കസ് കലാകാരന്മാർക്കുള്ള പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കണമെന്ന്, ഇന്ത്യൻ സർക്കസ് എംപ്ലോയിസ് യൂനിയൻ (ഐ.എൻ.ടി.യു.സി) കൺവൻഷൻ ആവശ്യപ്പെട്ടു. പെൻഷൻ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.    എൽ എസ് പ്രഭുമന്ദിരത്തിൽ നടന്ന കൺവൻഷൻ വി.എ.നാരായണൻ ഉത്ഘാടനം ചെയ്തു.    എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.  അഡ്വ.സി.ടി.സജിത്, പി. ജനാർദ്ദനൻ, കെ.ഇ.പവിത്ര രാജ് സംസാരിച്ചു.   എൻ.കെ.വി ജേന്ദ്രൻ സ്വാഗതവും, പി.പ്രേമൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206