1470-490

പുരസ്‌കാരം നല്‍കി

ഒ. ആബു പുരസ്‌കാരം സലാം പുഷ്പഗിരിക്ക് ചലച്ചിത്രനടന്‍ സുശീല്‍ കുമാര്‍ സമ്മാനിക്കുന്നു

തലശേരി: മാപ്പിള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ. ആബു സ്മാരക പുരസ്‌കാരം പഴയകാല മാപ്പിളപാട്ട് ഗായകന്‍ സലാം പുഷ്പഗിരിക്ക് സമര്‍പ്പിച്ചു. സലാം പുഷ്പഗിരിയുടെ വസതിയായ സൈദാര്‍പള്ളിക്കു സമീപത്തെ മന്നത്തില്‍ നടന്ന ചടങ്ങില്‍ ചലചിത്ര നടന്‍ സുശീല്‍ കുമാര്‍ തിരുവങ്ങാട് പുരസ്‌കാരം നല്‍കി. പ്രൊഫ. എ.പി സുബൈര്‍ അധ്യക്ഷനായി. ടി.കെ.ഡി മുഴപ്പിലങ്ങാട് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെ. ശിവദാസന്‍, ബക്കര്‍ തോട്ടുമ്മല്‍, ബി.ടി കുഞ്ഞു, പി.എം അഷ്റഫ്, കെ. മുസ്തഫ, ഉസ്മാന്‍ പി. വടക്കുമ്പാട്, ജാഫര്‍ ജാസ് സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206