1470-490

തുമ്പൂർമുഴി ഗാർഡനിലെ ടിക്കറ്റ് കളക്ഷൻ

തുമ്പൂർമുഴി ഗാർഡനിലെ ടിക്കറ്റ് കളക്ഷൻ തുകയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ സസ്പെൻഷൻ നടപടികൾ സ്വീകരിക്കണമെന്ന് ഡി എം സി ചെയർമാനായ സനീഷ് കുമാർ ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ചാലക്കുടിയിൽ ചേർന്ന ഡി എം സി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുമ്പൂർമുഴി ഗാർഡനെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസം ഗാർഡനിലെ സെപ്റ്റിക്ക് ടാങ്ക് തകർത്ത് ഈ കേന്ദ്രത്തിൻ്റെ ‌ സൽപേര് തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.മഴയാത്ര ഉൾപ്പടെ പുതിയ ടൂർ പാക്കേജുകൾ ആരംഭിക്കുവാനും കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അറ്റകുറ്റപണികൾ പൂർത്തികരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുവാനും കമ്മിറ്റി തീരുമാനിച്ചു. തുമ്പൂർമുഴിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്‌ ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന നിർദ്ദേശം പരിശോധിക്കുവാനും ധാരണയായി.ഡി എം സി സെക്രട്ടറിയുടെ ചുമതലയുള്ള തൃശ്ശൂർ ആർ ഡി ഒ വിഭൂഷണൻ പി എ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിജേഷ്, ജില്ലാ പഞ്ചായത്തംഗം ജെനിഷ് പി ജോസ്, ഡി എം സി അംഗം വിജു വാഴക്കാല,തഹസിൽദാർ സി എൻ രാജു , ഡി ടി പി സി ടൂറിസം മാനേജർ രവിചന്ദ്രൻ എൻ ആർ, ഡി എം സി മാനേജർ ജീന തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206