1470-490

ദേശീയ ഡോക്ടേർസ് ദിനാചരണത്തിൻ്റെ ഭാഗമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു

ദേശീയ ഡോക്ടേർസ് ദിനാചരണത്തിൻ്റെ ഭാഗമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു.ഡോക്ടർമാരായ സിദ്ധീഖ്.കെ.പി, രഞ്ജിത്ത്.പി.വി, രാഘവൻ.പി.പി., ഷീല പത്മാക്ഷൻ, ബാബുരവീന്ദ്രൻ, പ്രമോദ്. ജെ എന്നിവരെയാണ് ആദരിച്ചത്. ആശുപത്രി പ്രസിഡൻ്റ് കെ.പി.സാജു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കണ്ടോത്ത് ഗോപി അദ്ധ്യക്ഷത വഹിച്ചു.ജനറൽ മാനേജർ ബെന്നി ജോസഫ്, ഡോക്ടർ പ്രദീപ് കുമാർ, സുശീൽ കുമാർ.സി.എച്ച്, ഗണേഷ് ബാബു.പി.പി എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർമാരായ സുശീൽ ചന്ദ്രോത്ത്, അഡ്വ.സി.ജി.അരുൺ, അഡ്വ.സി.ടി.സജിത്ത്, എ.വി.ശൈലജ, മിഥുൻ പൊന്നമ്പത്ത്, മനോജ് അണിയാരത്ത് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206