ഡോക്ടർമാർ സമൂഹത്തിന് നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശേരി: ഡോക്ടർമാർ സമൂഹത്തിന് നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.തലശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്ന ഡോക്ടർമാരേയും എസ് എസ് എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, ഐ എം എ പ്രസിഡണ്ട് ഡോ. മിനി, പ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ, മേജർ പി.ഗോവിന്ദൻ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.