1470-490

കാർഷിക സെമിനാർ സംഘടിപ്പിച്ചു

കതിരൂർ:അന്തർദേശീയ ഫലവർഗ്ഗ ദിനത്തിന്റെ ഭാഗമായി പൊന്ന്യം നേന്ത്രവാഴയ്ക്ക് ഭൗമസൂചിക പദവി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ   പീലിക്കോട് ഉത്തരം മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും, കതിരൂർ പഞ്ചായത്തിന്റെയും, പൊന്ന്യം വാഴകർഷക സംഘത്തിന്റെയും, സംയുക്താഭിമുഖ്യത്തിൽ  കാർഷിക സെമിനാർ സംഘടിപ്പിച്ചു.കതിരൂർ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എ. ശൈലജ ഉദ്ഘാടനം ചെയ്തു.കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ അധ്യക്ഷത വഹിച്ചു.പ്രൊഫ.ഡോ: ടി.വനജ മുഖ്യ പ്രഭാഷണവും കെ.രമ്യ രാജൻ പദ്ധതി വിശദീകരണവും നടത്തി. ടി.വി.ഗോപിനാഥ്, പി.പവിത്രൻ,ഇ.പി.ജസിതതുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വാഴകൃഷിയെ സംബന്ധിച്ച് വിവിധ ക്ലാസുകളും നടന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206