1470-490

പാരാലീഗൽ വോളണ്ടിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം


ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെയും, തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലേയും പാരാലീഗൽ വോളണ്ടിയർമാർക്കായുള്ള ഏകദിന ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. തലശേരി കോടതിയിലെ ബൈസെൻ്ററിനറി ഹാളിൽ വച്ച് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
  ജില്ലാ ജഡ്ജിയും തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണുമായ മൃദുല എ.വി അദ്ധ്യക്ഷയായി.
   ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടി ലെസ്സി.കെ.പയസ്, എം.എസ്.ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.
   ലീഗൽ സർവീസ് അതോറ്റി കണ്ണൂർ താലൂക്ക് ചെയർമാനും ജില്ലാ ജഡ്ജിയുമായ ആർ.എൽ. ബൈജു,  എം.പി.കരുണാകരൻ, അഡ്വ: വിനോദ് കുമാർചമ്പളോൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689